Gold Price | കേരളത്തിൽ സ്വർണത്തിന് കൂടിയോ കുറഞ്ഞോ? സംഘടനയിൽ പോര് കാരണം വിപണിയിൽ വ്യത്യസ്ത നിരക്കുകൾ

● ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനിൽ പിളർപ്പുണ്ടായി.
● അയമു ഹാജി പ്രസിഡന്റ് ആയും അഡ്വ. എസ് അബ്ദുൽ നാസർ സെക്രടറിയുമായി ഒരു സംഘടന
● ഭീമ ഗ്രൂപ ചെയർമാൻ ഡോ. ബി ഗോവിന്ദൻ ചെയർമാനായി മറ്റൊരു സംഘടന
കൊച്ചി: (KasargodVartha) കേരളത്തിലെ സ്വർണവിപണിയിൽ വ്യാപാരി സംഘടനയിലെ തർക്കം വിലയിലും പ്രതിഫലിച്ചു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) പ്രസിഡന്റ് അയമു ഹാജിയും സെക്രടറി അഡ്വ. എസ് അബ്ദുൽ നാസറും അറിയിച്ചത് അനുസരിച്ച് മാർച്ച് ഒന്ന്, ശനിയാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6,520 രൂപയും പവന് 52,160 രൂപയുമാണ്. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 104 രൂപയാണ്.
എന്നാൽ, ഭീമ ഗ്രൂപ ചെയർമാൻ ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് ശനിയാഴ്ച ഗ്രാമിന് 7,940 രൂപയും പവന് 63,520 രൂപയുമാണ് എന്ന് അറിയിച്ചു. വെള്ളിയാഴ്ചയിൽ നിന്ന് ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6,540 രൂപയും പവന് 52,320 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 104 രൂപയാണ് വില.
കഴിഞ്ഞ ദിവസമാണ് സംഘടനയിൽ പിളർപ്പുണ്ടായത്. ഓൺലൈനിൽ ചേർന്ന സംസ്ഥാന കമിറ്റി യോഗം പുതിയ ആക്ടിംഗ് പ്രസിഡന്റിനെ തിരഞ്ഞെടുത്തതായി സംസ്ഥാന ജനറൽ സെക്രടറി അഡ്വ. എസ് അബ്ദുൽ നാസർ അറിയിച്ചു. മറ്റു സംഘടനകൾക്ക് ഗോൾഡ് ആൻ്റ് മർച്ചൻ്റ്സ് അസോസിയേഷനുമായി ബന്ധമില്ലെന്നും എസ് അബ്ദുൽ നാസർ പറഞ്ഞു. ഫെബ്രുവരി ഒമ്പതിന് കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ 112 അംഗങ്ങളിൽ 103 പേരുടെ പിന്തുണയോടെ കെ സുരേന്ദ്രനെ പ്രസിഡൻ്റായി അംഗീകരിച്ചിരുന്നതായി ജനറൽ സെക്രടറി പറഞ്ഞു.
എന്നാൽ സുരേന്ദ്രൻ സ്ഥാനമൊഴിയുകയും ബി ഗോവിന്ദൻ പ്രസിഡന്റാവുകയും ചെയ്‌തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കാനാണ് ഇവരുടെ നീക്കം. അതേസമയം, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ എന്ന പേരിലുള്ള സ്വർണവ്യാപാരികളുടെ രണ്ട് സംഘടനകൾ ഇനി ഒറ്റ സംഘടനയായി പ്രവർത്തിക്കുമെന്ന് ഭീമ ഗ്രൂപ് ചെയർമാൻ ബി. ഗോവിന്ദൻ അറിയിച്ചു. തുടർന്ന് ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായി പുതിയ കമ്മിറ്റിയും നിലവിൽ വന്നു. ഈ സാഹചര്യത്തിലാണ് രണ്ട് സംഘടനകൾ രണ്ട് വിലകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Due to a split in the gold merchants association, Kerala's gold market is experiencing price discrepancies, with two organizations announcing different gold rates.
#GoldPrice, #KeralaGold, #MerchantsAssociation, #GoldMarket, #EconomicNews, #GoldRate