സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 35,960 രൂപയായി
Nov 29, 2021, 13:55 IST
തിരുവനന്തപുരം: (www.kasargodvartha.com 29.11.2021) സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,495 രൂപയും പവന് 35,960 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് നവംബര്‍ 16നാണ്. ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയുമാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബര്‍ 3, 4 ദിവസങ്ങളിലെ 35,640 രൂപയാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Gold, Price, Business, Gold prices today fall in Kerala