സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 35,760 രൂപ
തിരുവനന്തപുരം: (www.kasargodvartha.com 24.11.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവി രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4470 രൂപയും പവന് 35,760 രൂപയുമായി. ചൊവ്വാഴ്ച സ്വര്‍ണം പവന് 36,040 രൂപയും തിങ്കളാഴ്ച 36,600 രൂപയായിരുന്നു.
നവംബര്‍ 16നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 36,920 രൂപയായിരുന്നു പവന് അന്ന് രേഖപ്പെടുത്തിയത്. മൂന്ന്, നാല് തീയതികളിലായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. 35,640 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന് സ്വര്‍ണത്തിന്. ഒക്ടോബര്‍ മാസത്തില്‍ 26നാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Price, Gold price hiked again in Kerala today