Market Trends | സ്വർണ വിപണിയിൽ റെകോർഡുകൾ തകർത്ത് കുതിപ്പ്; പവന് 62,000 രൂപയ്ക്ക് തൊട്ടരികെയെത്തി

● 22 കാരറ്റിന് ഗ്രാമിന് 7745 രൂപ
● നാലുദിവസത്തിനിടെ പവന് 1880 രൂപയുടെ വർധന
● 18 കാരറ്റിന് ഗ്രാമിന് 6395 രൂപ
കൊച്ചി: (KasargodVartha) കേരളത്തിൽ സ്വർണവില കുതിച്ചുയരുകയാണ്. റെകോർഡുകൾ ഭേദിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച (01.02.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7745 രൂപയും പവന് 61960 രൂപയുമായി. 18 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 6395 രൂപയിലും പവന് 51160 രൂപയിലുമാണ് വിപണനം നടക്കുന്നത്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 101 രൂപയിൽ തുടരുന്നു.
തുടർച്ചയായ കുതിപ്പ്
തുടർച്ചയായ നാല് ദിവസത്തിനിടെ പവന് 1880 രൂപയാണ് കൂടിയത്. വെള്ളിയാഴ്ച (31.01.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7730 രൂപയിലും പവന് 61840 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കൂടി ഗ്രാമിന് 6385 രൂപയിലും പവന് 51080 രൂപയിലുമായിരുന്നു നിരക്ക്. വെള്ളിയുടെ വിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയിൽനിന്ന് 01 രൂപ കൂടി 101 രൂപയായിരുന്നു നിരക്ക്.
വ്യാഴാഴ്ച (30.01.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7610 രൂപയിലും പവന് 60880 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6285 രൂപയിലും പവന് 50280 രൂപയിലുമായിരുന്നു വ്യാപാരം പുരോഗമിച്ചത്. വെള്ളിയുടെ വിലയും കുതിച്ചുയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിൽനിന്ന് 02 രൂപ കൂടി 100 രൂപയായിരുന്നു വിപണിവില.
ബുധനാഴ്ച (29.01.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വർധിച്ചിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7595 രൂപയും പവന് 60760 രൂപയുമായി ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിനും വില കൂടിയിരുന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6275 രൂപയിലും പവന് 50200 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ബുധനാഴ്ച വെള്ളിയുടെ വിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയായി തുടർന്നു.
അതേസമയം ചൊവ്വാഴ്ച (28.01.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച കുതിച്ചുയരുകയായിരുന്നു. തിങ്കളാഴ്ചയും സ്വർണവിലയിൽ കുറവുണ്ടായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ചയും (ജനുവരി 25) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7555 രൂപയും, പവന് 60,440 രൂപയുമായിരുന്നു വില.
കേരളത്തിലെ സ്വർണത്തിന്റെ റെക്കോർഡ് വിലകൾ
സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് നിരക്കുകളും രേഖപ്പെടുത്തിയത് ഒരാഴ്ചയ്ക്കിടെയാണ്.
1. 2025 ഫെബ്രുവരി 1: ഒരു പവൻ 61,960 രൂപ, ഒരു ഗ്രാം 7745 രൂപ
2. ജനുവരി 31: ഒരു പവൻ - 61,840 രൂപ, ഒരു ഗ്രാം - 7730 രൂപ
3. ജനുവരി 30: ഒരു പവൻ - 60,880 രൂപ, ഒരു ഗ്രാം - 7610 രൂപ
4. ജനുവരി 29: ഒരു പവൻ - 60,760 രൂപ, ഒരു ഗ്രാം - 7595 രൂപ
5. ജനുവരി 24, 25, 26: ഒരു പവൻ - 60,440 രൂപ, ഒരു ഗ്രാം - 7555 രൂപ
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 31 - 56,880 രൂപ
ജനുവരി 1 - 57,200 രൂപ
ജനുവരി 2 - 57,440 രൂപ
ജനുവരി 3 - 58,080 രൂപ
ജനുവരി 4 - 57,720 രൂപ
ജനുവരി 5 - 57,720 രൂപ
ജനുവരി 6 - 57,720 രൂപ
ജനുവരി 7 - 57,720 രൂപ
ജനുവരി 8 - 57,800 രൂപ
ജനുവരി 9 - 58,080 രൂപ
ജനുവരി 10 - 58,280 രൂപ
ജനുവരി 11 - 58,520 രൂപ
ജനുവരി 12 - 58,520 രൂപ
ജനുവരി 13 - 58,720 രൂപ
ജനുവരി 14 - 58,640 രൂപ
ജനുവരി 15 - 58,720 രൂപ
ജനുവരി 16 - 59,120 രൂപ
ജനുവരി 17 - 59,600 രൂപ
ജനുവരി 18 - 59,480 രൂപ
ജനുവരി 19 - 59,480 രൂപ
ജനുവരി 20 - 59,600 രൂപ
ജനുവരി 21 - 59,600 രൂപ
ജനുവരി 22 - 60,200 രൂപ
ജനുവരി 23 - 60,200 രൂപ
ജനുവരി 24 - 60,440 രൂപ
ജനുവരി 25 - 60,440 രൂപ
ജനുവരി 26 - 60,440 രൂപ
ജനുവരി 27 - 60,320 രൂപ
ജനുവരി 28 - 60,080 രൂപ
ജനുവരി 29 - 60,760 രൂപ
ജനുവരി 30 - 60,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഈ വാർത്തയെ കുറിച്ച് അഭിപ്രായങ്ങൾ കമന്റിൽ പങ്കുവയ്ക്കൂ. കൂടുതൽ പേർക്ക് എത്തിക്കാൻ ഷെയർ ചെയ്യാനും മറക്കരുത്.
Gold prices in Kerala hit a record high, nearing ₹62,000 per sovereign. Prices have surged consistently over the past four days, marking an increase of ₹1,880 per sovereign.
#GoldPrice #KeralaNews #Investment #GoldMarket #FinanceUpdate #PreciousMetals