Increase | ഒരിടവേളയ്ക്ക് ശേഷം സ്വർണവില കുതിച്ചു; പവന് വർധിച്ചത് 280 രൂപ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്തെ സ്വർണവിലയിൽ ഒരിടവേളയ്ക്ക് ശേഷം കുതിപ്പ്. ബുധനാഴ്ച (11.09.2024) 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കൂടി 5565 രൂപയും പവന് 200 രൂപ വർധിച്ച് 44,520 രൂപയുമാണ് നിരക്ക്. വെള്ളി വിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 90 രൂപയാണ് വില.
തിങ്കളാഴ്ചയും (09.09.2024) ചൊവ്വാഴ്ചയും (10.09.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ഈ രണ്ട് ദിവസങ്ങളിൽ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 6680 രൂപയും പവന് 53,440 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5540 രൂപയും പവന് 44,320 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം സാ ധാരണ വെള്ളിക്ക് 89 രൂപയിലാണ് വ്യാപാരം നടന്നത്.
ശനിയാഴ്ച (07.09.2024) 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. എന്നാൽ വെള്ളിയാഴ്ച (06.09.2024) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കൂടി 6720 രൂപയിലും പവന് 400 രൂപ കൂടി 53,760 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിലും ഇത്തരം ചെറിയ വ്യതിയാനങ്ങൾ ഉണ്ടായിരുന്നു.
ശനിയാഴ്ച (07.09.2024) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഇടിവ് രേഖപ്പെടുത്തുകയുണ്ടായി. ശനിയാഴ്ച വെള്ളി നിരക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 89 രൂപയായാണ് താഴ്ന്നത്. എന്നാൽ വെള്ളിയാഴ്ച (06.09.2024) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 5570 രൂപയും പവന് 320 രൂപ കൂടി 44560 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 91 രൂപയായാണ് ഉയർന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (പവൻ നിരക്ക്):
അന്തർദേശീയ വിപണിയിലെ സ്വർണത്തിന്റെ വിലയിലെ ചെറിയ ചാഞ്ചാട്ടങ്ങളും ഇൻഡ്യൻ രൂപയുടെ മൂല്യത്തിലുള്ള മാറ്റങ്ങളുമാണ് സംസ്ഥാനത്തെ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.
* ഓഗസ്റ്റ് 31 - 53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
* സെപ്റ്റംബർ 6 - 53,760 രൂപ
* സെപ്റ്റംബർ 7 - 53,440 രൂപ
* സെപ്റ്റംബർ 8 - 53,440 രൂപ
* സെപ്റ്റംബർ 9 - 53,440 രൂപ
* സെപ്റ്റംബർ 10 - 53,440 രൂപ
* സെപ്റ്റംബർ 11 - 53,720 രൂപ
#goldprice #Kerala #investment #gold #finance