city-gold-ad-for-blogger

Gold Price | ഒരിടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം; പവന് വീണ്ടും 51,000 കടന്നു

Gold Price
Representational Image Generated by Meta AI

18 കാരറ്റ് സ്വർണം പവന് 42,400 രൂപയിൽ വ്യാപാരം നടക്കുന്നു

കൊച്ചി:  (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ വർധനവ്. ബുധനാഴ്ച (31.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6400 രൂപയിലും പവന് 51,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ വർധിച്ച് 5300 രൂപയും പവന് 560 രൂപ കൂടി 42,400 രൂപയുമായി ഉയർന്നു. വെള്ളി വിലയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ച് 88 രൂപയാണ് നിരക്ക്.

Gold Price

ചൊവ്വാഴ്ച (30.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെയും പവന് 160 രൂപയുടെയും ഇടിവാണ്  രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6320 രൂപയിലും പവന് 50,560 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5230 രൂപയും പവന് 120 രൂപ ഇടിഞ്ഞ് 41,840 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച  വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 88 രൂപയായാണ് താഴ്ന്നത്.

തിങ്കളാഴ്ച (29.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഗ്രാമിന് 120 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6340 രൂപയിലും പവന് 50,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5235 രൂപയും പവന് 80 രൂപ വർധിച്ച് 41,960 രൂപയുമായിരുന്നു നിരക്ക്. അതേസമയം തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

ശനിയാഴ്ച (27.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 6325 രൂപയിലും പവന് 200 രൂപ കൂടി 50,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കൂടി 5235 രൂപയും പവന് 40 രൂപ കൂടി 41,880 രൂപയുമായിരുന്നു വിപണിവില. ശനിയാഴ്ചയും വെള്ളി നിരക്കില്‍ മാറ്റമുണ്ടായില്ല.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia