Gold Price | സ്വര്‍ണവിലയില്‍ വർധനവ്; പവന് വീണ്ടും 57,000 രൂപയ്ക്ക് മുളകിലെത്തി

● 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 15 രൂപ കൂടി
● 18 കാരറ്റ് സ്വർണത്തിന് 10 രൂപ വർധിച്ചു
● വെള്ളി വില 98 രൂപയിൽ തുടരുന്നു
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. തിങ്കളാഴ്ച (09.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7130 രൂപയിലും പവന് 57,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ വർധിച്ച് 5885 രൂപയും പവന് 80 രൂപ കൂടി 47,080 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിൽ തുടരുന്നു.
ശനിയാഴ്ച (07.12.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7115 രൂപയിലും പവന് 56,920 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമായിരുന്നു നിരക്ക്. അതേസമയം ശനിയാഴ്ച വെള്ളിക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 98 രൂപയായാണ് താഴ്ന്നത്.
വെള്ളിയാഴ്ച (06.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. എന്നാൽ വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വിപണനം നടന്നത്.
വ്യാഴാഴ്ച (05.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടുകയാണ് ഉണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7140 രൂപയിലും പവന് 57,120 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5895 രൂപയും പവന് 40 രൂപ വർധിച്ച് 47,160 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളിക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.
ബുധനാഴ്ച (04.12.2024) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7130 രൂപയിലും പവന് 57,040 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5890 രൂപയും പവന് 47,120 രൂപയുമായിരുന്നു വിപണിവില. എന്നാൽ ബുധനാഴ്ചയും വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 98 രൂപയായാണ് വർധിച്ചത്.
ചൊവ്വാഴ്ച (03.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 5890 രൂപയും പവന് 240 രൂപ വർധിച്ച് 47,120 രൂപയുമായിരുന്നു വില. എന്നാൽ ചൊവ്വാഴ്ച വെള്ളിക്ക് മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയായിരുന്നു വിപണിവില.
ഡിസംബർ മാസത്തിലെ ആദ്യ വ്യാപാര ദിനത്തിൽ സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച (02.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7090 രൂപയിലും പവന് 56,720 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 5860 രൂപയും പവന് 400 രൂപ കുറഞ്ഞ് 46,880 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ച വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 97 രൂപയായാണ് ഉയർന്നത്.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 01 - 57,200 രൂപ
ഡിസംബർ 02 - 56,720 രൂപ
ഡിസംബർ 03 - 57,040 രൂപ
ഡിസംബർ 04 - 57,040 രൂപ
ഡിസംബർ 05 - 57,120 രൂപ
ഡിസംബർ 06 - 56,920 രൂപ
ഡിസംബർ 07 - 56,920 രൂപ
ഡിസംബർ 08 - 56,920 രൂപ
ഡിസംബർ 09 - 57,040 രൂപ
#GoldPricesKerala #22KGoldRate #18KGoldRate #KeralaGoldMarket #DecemberGoldRates #GoldUpdate