Price Hike | ഇടിവിന് പിന്നാലെ സ്വർണവില കുതിച്ചു; പവന് കൂടിയത് 400 രൂപ
വെള്ളി വിലയിൽ മാറ്റമില്ല
കൊച്ചി: (KasargodVartha) ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ബുധനാഴ്ച (21.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6710 രൂപയിലും പവന് 53,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 35 രൂപ കൂടി 5515 രൂപയും പവന് 280 രൂപ വർധിച്ച് 44,400 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയാണ് വിപണിവില.
ചൊവ്വാഴ്ച (20.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6660 രൂപയിലും പവന് 53,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5515 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,080 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ചൊവ്വാഴ്ച വെള്ളി വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരൂപ വർധിച്ച് 92 രൂപയായാണ് ഉയർന്നത്.
തിങ്കളാഴ്ച (19.08.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണം 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വിപണി വില. അതേസമയം തിങ്കളാഴ്ചയും വെള്ളി വില കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരൂപ വർധിച്ച് 91 രൂപയിലാണ് വിപണനം നടന്നത്.
ശനിയാഴ്ച (17.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപയും പവന് 840 രൂപയും ഒറ്റയടിക്ക് വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 90 രൂപയും പവന് 720 രൂപയും കൂടിയിരുന്നു. ശനിയാഴ്ച
വെള്ളിയുടെ വിലയിലും നേരിയ വർധനവ് ഉണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ച് 90 രൂപയായിരുന്നു വിപണിവില. അന്തർദേശീയതലത്തിലെ സ്വർണത്തിന്റെ ഡിമാൻഡ്, സപ്ലൈ, ഡോളറിന്റെ മൂല്യം, അന്തർദേശീയ ഭൗമരാഷ്ട്രീയ സംഭവങ്ങൾ തുടങ്ങിയവ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നു.
#goldprice #Kerala #pricehike #preciousmetals #investment