Market | സ്വർണവിലയിൽ മാറ്റമില്ല; പവന് 53,000 രൂപയ്ക്ക് മുകളിൽ തന്നെ; വെള്ളി വില വർധിച്ചു
സ്വർണവിലയിൽ ചാഞ്ചാട്ടം തുടർന്നാലും വില വർധനവിന് തന്നെയാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തിങ്കളാഴ്ച (19.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണം 5515 രൂപയും പവന് 44,120 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരൂപ വർധിച്ച് 91 രൂപയായാണ് ഉയർന്നത്.
ശനിയാഴ്ച (17.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപയും പവന് 840 രൂപയും ഒറ്റയടിക്ക് വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 90 രൂപയും പവന് 720 രൂപയും കൂടിയിരുന്നു. ശനിയാഴ്ച
വെള്ളിയുടെ വിലയിലും നേരിയ വർധനവ് ഉണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ച് 90 രൂപയായിരുന്നു വിപണിവില.
വെള്ളിയാഴ്ച (16.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6565 രൂപയിലും പവന് 52,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കൂടി 5425 രൂപയും പവന് 40 രൂപ വർധിച്ച് 43,400 രൂപയുമായിരുന്നു വില. വെള്ളിയാഴ്ചയും വെള്ളിവില കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 89 രൂപയായാണ് ഉയർന്നത്.
ആഗോള സാമ്പത്തിക അനിശ്ചിതത്വം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ സ്വർണം ഒരു സുരക്ഷിതമായ അഭയകേന്ദ്രമായി തുടരുന്നു. ഭൂരാഷ്ട്രീയ പ്രശ്‌നങ്ങൾ, പണപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ സാഹചര്യങ്ങളിൽ സ്വർണം മൂല്യം നിലനിർത്തുന്ന ഒരു ആസ്തിയായി കണക്കാക്കപ്പെടുന്നു. വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണവിലയിൽ ചാഞ്ചാട്ടം തുടർന്നാലും വില വർധനവിന് തന്നെയാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്.
#goldprice, #silverprice, #Kochi, #Kerala, #India, #preciousmetals, #investment, #economy, #market