Fluctuation | ഇടിവുകൾക്ക് ഇടവേള, മാറ്റമില്ലാതെ സ്വർണവില; വെള്ളിക്ക് കുറഞ്ഞു
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6350 രൂപയിലും പവന് 50,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വ്യാഴാഴ്ച (08.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6350 രൂപയിലും പവന് 50,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5255 രൂപയും പവന് 42,040 രൂപയുമാണ് വിപണി വില. അതേസമയം വെള്ളിവിലയിൽ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 86 രൂപയായി താഴ്ന്നു.
അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 1040 രൂപയുടെ ഇടിവുണ്ടായതിന് ശേഷമാണ് ഇപ്പോൾ വില മാറ്റമില്ലാതെ തുടരുന്നത്. ബുധനാഴ്ച (07.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും ഇടിഞ്ഞിരുന്നു. അതേസമയം ബുധനാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ചൊവ്വാഴ്ച (06.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6390 രൂപയിലും പവന് 51,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 5285 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 42,280 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 87 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (05.08.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച (03.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച വെള്ളി വിലയിലും മാറ്റമുണ്ടായില്ല.
സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നതിനും വെള്ളിയിൽ ഇടിവ് രേഖപ്പെടുത്തുന്നതിനും പല കാരണങ്ങളുണ്ട്. അന്തർദേശീയ വിപണിയിലെ അസ്ഥിരത, ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റങ്ങൾ, ഇൻഡ്യൻ രൂപയുടെ മൂല്യം, രാജ്യത്തെ ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
#GoldPrice #SilverPrice #[State] #Economy #Investment #PreciousMetals