Market | മാറ്റമില്ലാതെ സ്വർണവില; വെള്ളിക്ക് കുറഞ്ഞു; പവന് 53,720 രൂപയിൽ തുടരുന്നു
22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 6715 രൂപയാണ്
വെള്ളിയുടെ ഗ്രാം വില 92 രൂപയായി കുറഞ്ഞു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വ്യാഴാഴ്ച (29.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5555 രൂപയും പവന് 44,440 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 92 രൂപയാണ് നിരക്ക്.
ബുധനാഴ്ച (28.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചിരുന്നത്. ബുധനാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയിലാണ് വിപണനം നടന്നത്.
തിങ്കൾ (26.08.2024), ചൊവ്വ (27.08.2024) ദിവസങ്ങളിൽ സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53,560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയും പവന് 44,320 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയിലാണ് വിപണനം നടന്നത്.
സ്വർണവിലയിൽ ചെറിയ ഉയർച്ച താഴ്ചകൾ ഉണ്ടായാലും, കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ ഗണ്യമായ മാറ്റങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഇത് സൂചിപ്പിക്കുന്നത്, സ്വർണം സ്ഥിരത പുലർത്തുന്ന നിക്ഷേപമായി തുടരുന്നു എന്നാണ്.
#goldprice #silverprice #kerala #investment #markettrends #economy #jewelry