Surge | സ്വർണവില പുതിയ ഉയരങ്ങളിൽ; ഒക്ടോബറിൽ തകർത്തത് നിരവധി റെകോർഡുകൾ; ഈ മാസം നിരക്കിലുണ്ടായത് 6% വർധന
● 22 കാരറ്റ് സ്വർണം ഗ്രാമിന് 7455 രൂപ
● 18 കാരറ്റ് സ്വർണം ഗ്രാമിന് 6140 രൂപ
● മൂന്ന് ദിവസത്തിനിടെ പവന് 1120 രൂപയുടെ വർധനവ്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില റെകോർഡുകൾ തകർത്ത് മുന്നേറുന്നു. വ്യാഴാഴ്ച (31.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7455 രൂപയിലും പവന് 59,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 6140 രൂപയും പവന് 80 രൂപ വർധിച്ച് 49,120 രൂപയുമാണ് വിപണിവില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയിൽ തുടരുന്നു.
ബുധനാഴ്ച (29.10.2024) കുറിച്ച റെകോർഡാണ് ഇപ്പോൾ തകർന്നത്. മൂന്ന് ദിവസത്തിനിടെ മാത്രം 1120 രൂപയാണ് പവന് വർധിച്ചത്. ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7440 രൂപയിലും പവന് 59,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 6130 രൂപയും പവന് 440 രൂപ വർധിച്ച് 49,040 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 106 രൂപയായാണ് ഉയർന്നത്.
ചൊവ്വാഴ്ച (29.10.2024) യാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി 59,000 രൂപയിലെത്തിയത്. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7375 രൂപയിലും പവന് 59,000 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 6075 രൂപയും പവന് 400 രൂപ വർധിച്ച് 48,600 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 105 രൂപയായിരുന്നു നിരക്ക്.
തിങ്കളാഴ്ച (28.10.2024) സ്വർണവില അൽപം കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7315 രൂപയിലും പവന് 58,520 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 6025 രൂപയും പവന് 280 രൂപ ഇടിഞ്ഞ് 48,200 രൂപയുമായിരുന്നു വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയിലാണ് വിപണനം നടന്നത്.
ഒക്ടോബർ മാസത്തെ സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ മാസം കേരളത്തിൽ സ്വർണത്തിന്റെ വിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാസം തുടങ്ങിയപ്പോൾ 56,400 രൂപയായിരുന്ന സ്വർണത്തിന്റെ വില ഒക്ടോബർ 31 ന് 59,640 രൂപയായി ഉയർന്നു. ഇത് മുൻ മാസത്തെ അപേക്ഷിച്ച് ഏകദേശം 6% വർധനവാണ്.
മാസത്തിലുടനീളം സ്വർണവിലയിൽ ചെറിയ ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നെങ്കിലും മൊത്തത്തിൽ വില വർധനയാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ചും മാസത്തിന്റെ അവസാന ആഴ്ചകളിൽ സ്വർണവിലയിൽ ഗണ്യമായ ഉയർച്ചയാണ് ഉണ്ടായത്. ഒക്ടോബർ 31 ന് രേഖപ്പെടുത്തിയ 59,640 രൂപ എന്നത് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന സ്വർണവിലയാണ്.
സ്വർണവിലയിലെ കുതിച്ചുയരലിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ലോകരാഷ്ട്രങ്ങൾ നേരിടുന്ന അനിശ്ചിതത്വം. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇസ്രാഈൽ-ഇറാൻ സംഘർഷം തുടങ്ങിയ രാഷ്ട്രീയ അസ്ഥിരതകളും ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വവും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളുടെ സമയത്ത് സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നതിനാൽ, ഈ അനിശ്ചിതത്വം സ്വർണത്തിന്റെ ആവശ്യം വർദ്ധിപ്പിക്കുകയും അതുവഴി വില വർദ്ധിക്കാൻ കാരണമാവുകയും ചെയ്യുന്നു.
എന്നാൽ, സ്വർണത്തിന്റെ വിലയിലെ ഈ വർദ്ധനവ് നിക്ഷേപകരിൽ വൈരുദ്ധ്യാത്മക പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. ഒരു വശത്ത്, ഇത് നിലവിലെ സ്വർണ നിക്ഷേപകർക്ക് നല്ല വരുമാനം നൽകുന്നു. എന്നാൽ മറുവശത്ത്, സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു വെല്ലുവിളിയാണ്.
ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ
ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
ഒക്ടോബർ 13 - 56,960 രൂപ
ഒക്ടോബർ 14 - 56,960 രൂപ
ഒക്ടോബർ 15 - 56,760 രൂപ
ഒക്ടോബർ 16 - 57,120 രൂപ
ഒക്ടോബർ 17 - 57,280 രൂപ
ഒക്ടോബർ 18 - 57,920 രൂപ
ഒക്ടോബർ 19 - 58,240 രൂപ
ഒക്ടോബർ 20 - 58,240 രൂപ
ഒക്ടോബർ 21 - 58,400 രൂപ
ഒക്ടോബർ 22 - 58,400 രൂപ
ഒക്ടോബർ 23 - 58,720 രൂപ
ഒക്ടോബർ 24 - 58,280 രൂപ
ഒക്ടോബർ 25 - 58,360 രൂപ
ഒക്ടോബർ 26 - 58,880 രൂപ
ഒക്ടോബർ 27 - 58,880 രൂപ
ഒക്ടോബർ 28 - 58,520 രൂപ
ഒക്ടോബർ 29 - 59,000 രൂപ
ഒക്ടോബർ 30 - 59,520 രൂപ
ഒക്ടോബർ 31 - 59,640 രൂപ
#goldprice #kerala #goldrate #investment #economy #jewelry #preciousmetals