Gold | സ്വര്‍ണവില റെകോർഡ് കുറിച്ച് ഏറ്റവും ഉയർന്ന നിരക്കിലെത്തി; പവന് ഒറ്റയടിക്ക് കൂടിയത് 520 രൂപ

● സ്വർണവില പവന് 58,880 രൂപയായി ഉയർന്നു.
● രാജ്യാന്തര തലത്തിലെ അസ്ഥിരതയാണ് പ്രധാന കാരണം.
● നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവില റെകോർഡ് കുറിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ശനിയാഴ്ച (26.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7360 രൂപയിലും പവന് 58,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 6060 രൂപയും പവന് 360 രൂപ കൂടി 48,480 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയിലാണ് വിപണനം നടക്കുന്നത്.
വെള്ളിയാഴ്ചയും (25.10.2024) സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 7295 രൂപയിലും പവന് 80 രൂപ കൂടി 58,360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂടി 6015 രൂപയും പവന് 40 രൂപ കൂടി 48,120 രൂപയുമായിരുന്നു വിപണിവില. എന്നാൽ വെള്ളിയാഴ്ച വെള്ളിനിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 104 രൂപയായാണ് താഴ്ന്നത്.
വ്യാഴാഴ്ച (24.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 7285 രൂപയും പവന് 440 രൂപ കുറഞ്ഞ് 58280 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 6010 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 48,080 രൂപയിലുമാണ് വിപണനം നടന്നത്. വ്യാഴാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 105 രൂപയായിരുന്നു നിരക്ക്.
ബുധനാഴ്ച (23.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7340 രൂപയിലും പവന് 58,720 രൂപയിലുമെത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 6055 രൂപയും പവന് 240 രൂപ വർധിച്ച് 48,440 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ച വെള്ളി വിലയും വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 107 രൂപയായാണ് ഉയർന്നത്.
ചൊവ്വാഴ്ച (22.10.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 6025 രൂപയും പവന് 48,200 രൂപയുമായിരുന്നു വില. അതേസമയം ചൊവ്വാഴ്ച വെള്ളി വില വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 105 രൂപയായിരുന്നു നിരക്ക്.
തിങ്കളാഴ്ച (21.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. തിങ്കളാഴ്ചയും വെള്ളി വില വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 104 രൂപയായാണ് ഉയർന്നത്.
സ്വർണവിലയിലെ മാറ്റങ്ങൾ:
കഴിഞ്ഞ 26 ദിവസത്തിനിടയിൽ സ്വർണവിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യം 56,400 രൂപയായിരുന്ന വില ഒക്ടോബർ 26 ന് 58,880 രൂപയിൽ എത്തി, അതായത് ശരാശരി 4.64% ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 26 ന് രേഖപ്പെടുത്തിയ 58,880 രൂപയാണ്. രണ്ടാമത്തെ ഉയർന്ന വില 58,720 രൂപയായിരുന്നു, ഇത് ഒക്ടോബർ 23 ന് രേഖപ്പെടുത്തിയിരുന്നു.
സ്വർണവിലയിലെ ഈ വ്യതിയാനങ്ങൾക്ക് പല ഘടകങ്ങളാണ് കാരണം. രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരത, വിവിധ രാജ്യങ്ങളിലെ സാമ്പത്തിക സൂചകങ്ങളിലെ മാറ്റങ്ങൾ, കേന്ദ്ര ബാങ്കുകളുടെ നയങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. അടുത്ത് നടക്കുന്ന അമേരികൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇസ്രാഈൽ-ഇറാൻ സംഘർഷം, ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം തുടങ്ങിയവ സ്വർണത്തിന്റെ വില ഉയരാൻ കാരണമായിട്ടുണ്ട്.
ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ
ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
ഒക്ടോബർ 13 - 56,960 രൂപ
ഒക്ടോബർ 14 - 56,960 രൂപ
ഒക്ടോബർ 15 - 56,760 രൂപ
ഒക്ടോബർ 16 - 57,120 രൂപ
ഒക്ടോബർ 17 - 57,280 രൂപ
ഒക്ടോബർ 18 - 57,920 രൂപ
ഒക്ടോബർ 19 - 58,240 രൂപ
ഒക്ടോബർ 20 - 58,240 രൂപ
ഒക്ടോബർ 21 - 58,400 രൂപ
ഒക്ടോബർ 22 - 58,400 രൂപ
ഒക്ടോബർ 23 - 58,720 രൂപ
ഒക്ടോബർ 24 - 58,280 രൂപ
ഒക്ടോബർ 25 - 58,360 രൂപ
ഒക്ടോബർ 26 - 58,880 രൂപ
#goldprice #kerala #investment #economy #jewelry #goldrush