Gold Price | സ്വർണവില കുതിച്ചുയർന്നു; 3 ദിവസത്തിനിടെ കൂടിയത് 1360 രൂപ
● 22 കാരറ്റ് സ്വർണത്തിന് പവന് 640 രൂപയുടെ വർധനവ്
● 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഗണ്യമായി ഉയർന്നു.
● വെള്ളിയുടെ വിലയിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ബുധനാഴ്ച (11.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7285 രൂപയിലും പവന് 58,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ വർധിച്ച് 6015 രൂപയും പവന് 520 രൂപ കൂടി 48,120 രൂപയുമാണ് വിപണിവില. വെള്ളിക്ക് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 101 രൂപയാണ് നിരക്ക്.
മൂന്ന് ദിവസത്തിനിടെ സ്വർണം പവന് 1360 രൂപയാണ് കൂടിയത്. സിറിയയിൽ ബശ്ശാറുൽ അസദിന്റെ പതനത്തെ തുടർന്ന് പശ്ചിമേഷ്യയിലെ സ്ഥിതി വിശേഷങ്ങളിലെ ആശങ്കയെ തുടർന്ന് സ്വർണത്തിലുള്ള നിക്ഷേപം വർധിച്ചതാണ് വില വർധനയ്ക്ക് കാരണം. ചൊവ്വാഴ്ച (10.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7205 രൂപയിലും പവന് 57,640 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ വർധിച്ച് 5950 രൂപയും പവന് 520 രൂപ കൂടി 47,600 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളിക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കൂടി 101 രൂപയായാണ് ഉയർന്നത്.
തിങ്കളാഴ്ച (09.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7130 രൂപയിലും പവന് 57,040 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ വർധിച്ച് 5885 രൂപയും പവന് 80 രൂപ കൂടി 47,080 രൂപയുമായിരുന്നു വിപണിവില. എന്നാൽ തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു നിരക്ക്.
ശനിയാഴ്ച (07.12.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7115 രൂപയിലും പവന് 56,920 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമായിരുന്നു നിരക്ക്. അതേസമയം ശനിയാഴ്ച വെള്ളിക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 98 രൂപയായാണ് താഴ്ന്നത്.
വെള്ളിയാഴ്ച (06.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. എന്നാൽ വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വിപണനം നടന്നത്.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 01 - 57,200 രൂപ
ഡിസംബർ 02 - 56,720 രൂപ
ഡിസംബർ 03 - 57,040 രൂപ
ഡിസംബർ 04 - 57,040 രൂപ
ഡിസംബർ 05 - 57,120 രൂപ
ഡിസംബർ 06 - 56,920 രൂപ
ഡിസംബർ 07 - 56,920 രൂപ
ഡിസംബർ 08 - 56,920 രൂപ
ഡിസംബർ 09 - 57,040 രൂപ
ഡിസംബർ 10 - 57,640 രൂപ
ഡിസംബർ 11 - 58,280 രൂപ
#goldprice #kerala #goldrate #silverprice #economy #finance