city-gold-ad-for-blogger

Price Hike | വമ്പൻ കുതിപ്പ് തുടർന്ന് സ്വർണവില; പവന് ഒറ്റയടിക്ക് 760 രൂപ കൂടി; 5 ദിവസത്തിനിടെ 1720 രൂപയുടെ വർധനവ്

Price Hike
Representational Image Generated by Meta AI

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6565 രൂപയിലും പവന് 52,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ കുതിപ്പ് തുടരുന്നു. ചൊവ്വാഴ്ച (13.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 95 രൂപയും പവന് 760 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6565 രൂപയിലും പവന് 52,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കൂടി  5425 രൂപയും പവന് 640 രൂപ വർധിച്ച് 43,400 രൂപയുമാണ് വിപണിവില. വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 88 രൂപയായാണ് ഉയർന്നത്.

Price Hike

അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 1720 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച (12.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് വർധിച്ചത്.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6470 രൂപയിലും പവന് 51,760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 5345 രൂപയും പവന് 200 രൂപ കൂടി 42,760 രൂപയുമായിരുന്നു നിരക്ക്. അതേസമയം തിങ്കളാഴ്ച വെള്ളിനിരക്കിൽ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 87 രൂപയായിരുന്നു വില.

ശനിയാഴ്ച (10.08.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6425 രൂപയിലും പവന് 51,400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5320 രൂപയും പവന് 42,560 രൂപയുമായിരുന്നു വില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയായിരുന്നു നിരക്ക്.

വെള്ളിയാഴ്ച (09.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ കൂടി 6425 രൂപയിലും പവന് 600 രൂപ കൂടി 51400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 5320 രൂപയും പവന് 520 രൂപ കൂടി 42560 രൂപയുമായിരുന്നു വിപണിവില. വെള്ളിയാഴ്ച വെള്ളിനിരക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 86 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 88 രൂപയായാണ് ഉയർന്നത്.

#goldprice #silverprice #[StateName] #economy #investment #jewelry

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia