Surge | സ്വർണവില കുതിച്ചു; 4 ദിവസത്തിനിടെ പവന് കൂടിയത് 960 രൂപ; വെള്ളിക്ക് ഇടിവ്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. തിങ്കളാഴ്ച (10.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6470 രൂപയിലും പവന് 51,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 5345 രൂപയും പവന് 200 രൂപ കൂടി 42,760 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളിനിരക്കിൽ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 87 രൂപയാണ് വിപണിവില.
ശനിയാഴ്ച (10.08.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6425 രൂപയിലും പവന് 51,400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5320 രൂപയും പവന് 42,560 രൂപയുമായിരുന്നു വില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയായിരുന്നു നിരക്ക്.
വെള്ളിയാഴ്ച (09.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ കൂടി 6425 രൂപയിലും പവന് 600 രൂപ കൂടി 51400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 5320 രൂപയും പവന് 520 രൂപ കൂടി 42560 രൂപയുമായിരുന്നു വിപണിവില. വെള്ളിയാഴ്ച വെള്ളിനിരക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 86 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 88 രൂപയായാണ് ഉയർന്നത്.
നാല് ദിവസത്തിനിടെ സ്വർണം പവന് 960 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ലോകത്തെ സാമ്പത്തിക അസ്ഥിരത, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവ് തുടങ്ങിയവ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.