Spike | ഞെട്ടിച്ച് പൊന്ന്; സ്വർണവിലയിൽ വമ്പൻ കുതിപ്പ്; പവന് 600 രൂപയുടെ വർധനവ്
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ വർധിച്ച് 5320 രൂപയും പവന് 520 രൂപ കൂടി 42,560 രൂപയുമാണ് നിരക്ക്.
കൊച്ചി: (KasargodVartha) ഒരിടവേളയ്ക്ക് ശേഷം കേരളം സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ കുതിപ്പ്. വെള്ളിയാഴ്ച (09.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും പവന് 600 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6425 രൂപയിലും പവന് 51,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ വർധിച്ച് 5320 രൂപയും പവന് 520 രൂപ കൂടി 42,560 രൂപയുമാണ് നിരക്ക്. വെള്ളിക്കും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 88 രൂപയായാണ് ഉയർന്നത്.
അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 1040 രൂപയുടെ ഇടിവുണ്ടായതിന് ശേഷമാണ് ഇപ്പോൾ വിലയിൽ വലിയ വർധനവുണ്ടായത്. വ്യാഴാഴ്ച (08.08.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6350 രൂപയിലും പവന് 50,800 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5255 രൂപയും പവന് 42,040 രൂപയുമായിരുന്നു വിപണി വില. അതേസമയം വ്യാഴാഴ്ച വെള്ളിവിലയിൽ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപയാണ് കുറഞ്ഞിരുന്നത്.
ബുധനാഴ്ച (07.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും ഇടിഞ്ഞിരുന്നു. അതേസമയം ബുധനാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച (06.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6390 രൂപയിലും പവന് 51,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 5285 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 42,280 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 87 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (05.08.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച (03.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച വെള്ളി വിലയിലും മാറ്റമുണ്ടായില്ല.
സ്വർണവിലയിലെ ഈ ചാഞ്ചാട്ടത്തിന് പിന്നിൽ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പം തുടങ്ങിയവ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കാണുന്നതിന് കാരണമാകുന്നു. ഇത് സ്വർണത്തിനുള്ള ആവശ്യം വർദ്ധിപ്പിക്കുകയും അതോടൊപ്പം വിലയും ഉയരാൻ കാരണമാവുകയും ചെയ്യുന്നു. കൂടാതെ, ഇൻഡ്യയിൽ വിവാഹ സീസൺ ആരംഭിക്കുന്നതും സ്വർണത്തിനുള്ള ആവശ്യം വർദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്.ഇൻഡ്യൻ രൂപയുടെ മൂല്യത്തകർച്ചയും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
#goldprice #kerala #gold #investment #economy #inflation #weddingseason #preciousmetals #commodity #businessnews