city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold | റെകോർഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു; പവന് 160 രൂപ കൂടി 57,280 രൂപയിലെത്തി

 Gold Prices Soar in Kerala, Hitting Record High
Representational Image Generated by Meta AI

● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7160 രൂപയാണ് വില.
● രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരത സ്വർണവിലയെ ബാധിച്ചു.
● നിക്ഷേപകർ സ്വർണത്തെ സുരക്ഷിതമായ നിക്ഷേപമായി കാണുന്നു

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ചരിത്രം കുറിച്ചു. വ്യാഴാഴ്ച (17.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7160 രൂപയിലും പവന് 57,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് ഗ്രാമിന് 5915 രൂപയും പവന് 120 രൂപ കൂടി 47,320 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയാണ് വിപണിവില.

Gold

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച (15.10.2024) യാണ് സ്വർണവില ആദ്യമായി 57,000 രൂപ കടന്നത്. ഇതിന് മുമ്പ് 2024 ഒക്ടോബർ 4, 5, 6, 12, 13, 14 തീയതികളിൽ രേഖപ്പെടുത്തിയ 56,960 രൂപയെന്ന റെകോർഡാണ് ബുധനാഴ്ച തകർന്നത്. അതും മറികടന്നാണ് വ്യാഴാഴ്ച പുതിയ റെകോർഡ് കുറിച്ചത്.

ബുധനാഴ്ച (15.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7140 രൂപയിലും പവന് 57,120 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 5865 രൂപയും പവന് 160 രൂപ കുറഞ്ഞ് 46,920 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ചൊവ്വാഴ്ച വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു.

തിങ്കളാഴ്ച (14.10.2024) സ്വർണം, വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയും പവന് 56,960 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5885 രൂപയും പവന് 47,080 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വിപണനം നടന്നത്.

ശനിയാഴ്ച (12.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയിലും പവന് 56,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 5885 രൂപയും പവന് 120 രൂപ കൂടി 47,080 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ശനിയാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു വിപണിവില.

വെള്ളിയാഴ്ച (11.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 7095 രൂപയും പവന് 560 രൂപ കൂടി 56,760 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 5870 രൂപയിലും പവന് 520 രൂപ കൂടി 46,960 രൂപയിലുമാണ് വ്യാപാരം നന്നത്. വെള്ളിയാഴ്ച വെള്ളിനിരക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 98 രൂപയായാണ് ഉയർന്നത്.

എന്നാൽ വ്യാഴാഴ്ച (10.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7025 രൂപയും പവന് 56,200 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5805 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 46,440 രൂപയുമായിരുന്നു വിപണിവില. എന്നാൽ വ്യാഴാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിൽ തുടർന്നു .

സ്വർണവിലയിലെ മാറ്റങ്ങൾ:

കഴിഞ്ഞ 17 ദിവസമായി സ്വർണവിലയിൽ കാര്യമായ ഉയർച്ച താഴ്ചകളാണ് കണ്ടുവരുന്നത്. ഒക്ടോബർ ആദ്യം 56,400 രൂപയായിരുന്ന സ്വർണത്തിന്റെ വില ഒക്ടോബർ 4-ന് 56,960 രൂപയിൽ എത്തി ഉയർന്ന നിലയിലെത്തിയെങ്കിലും തുടർന്ന് കുറഞ്ഞ് ഒക്ടോബർ 10-ന് 56,200 രൂപയിൽ എത്തി ഏറ്റവും താഴ്ന്ന നിലയിലായി. എന്നാൽ പിന്നീട് വീണ്ടും വില ഉയർന്ന് ഒക്ടോബർ 16-ന് 57,120 രൂപയിൽ എത്തി. 

ഈ ചാഞ്ചാട്ടങ്ങൾക്ക് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരത, വിവിധ രാജ്യങ്ങളിലെ സാമ്പത്തിക സൂചകങ്ങളിലെ മാറ്റങ്ങൾ, കേന്ദ്ര ബാങ്കുകളുടെ നയങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇത്തരം ഘടകങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സ്വർണത്തിന്റെ വിലയിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. കൂടാതെ, പണപ്പെരുപ്പം, ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, നിക്ഷേപകരുടെ മാനസികാവസ്ഥ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇസ്രാഈൽ-ഇറാൻ സംഘർഷം, ആഗോള സമ്പദ്‌വ്യവസ്ഥ, സ്വർണത്തിലെ കനത്ത നിക്ഷേപം തുടങ്ങിയ കാരണങ്ങളാൽ  സ്വർണത്തിൻ്റെ വില ഉടൻ കുറയാൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ

ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
ഒക്ടോബർ 13 - 56,960 രൂപ
ഒക്ടോബർ 14 - 56,960 രൂപ
ഒക്ടോബർ 15 - 56,760 രൂപ
ഒക്ടോബർ 16 - 57,120 രൂപ
ഒക്ടോബർ 17 - 57,280 രൂപ

#goldprice #kerala #goldrate #investment #economy #financialnews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia