Price Hike | സ്വർണവില ഉയരങ്ങളിലേക്ക് തന്നെ; പവന് 57,000ന് തൊട്ടരികെ; വെള്ളി 'സെഞ്ച്വറി' അടിച്ചു
● ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയായി
● വെള്ളിയുടെ വില ഗ്രാമിന് 100 രൂപയായി ഉയർന്നു
● കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണ വിലയിൽ വലിയ ഉയർച്ച
കൊച്ചി: (KasargodVartha) റെകോർഡുകൾ കുറിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച (04.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയിലും പവന് 56,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5885 രൂപയും പവന് 40 രൂപ വർധിച്ച് 47,080 രൂപയുമാണ് വിപണിവില. വെള്ളിവിലയിലും മുന്നേറ്റമുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 100 രൂപയായി ഉയർന്നു.
മൂന്ന് ദിവസത്തിനിടെ സ്വർണം പവന് 560 രൂപയാണ് കൂടിയത്. വ്യാഴാഴ്ച (03.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തന്നെ വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7110 രൂപയിലും പവന് 56,880 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5880 രൂപയും പവന് 40 രൂപ വർധിച്ച് 47,040 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വ്യാഴാഴ്ച വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വിപണനം നടന്നത്.
ബുധനാഴ്ച (02.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 7100 രൂപയും പവന് 400 രൂപ കൂടി 56,800 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 5875 രൂപയും പവന് 320 രൂപ കൂടി 47,000 രൂപയുമായും ഉയർന്നിരുന്നു. ബുധനാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപ തന്നെയായിരുന്നു നിരക്ക്.
ഒക്‌ടോബര്‍ ആദ്യദിനമായ ചൊവ്വാഴ്ച (01.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7050 രൂപയും പവന് 240 രൂപ കുറഞ്ഞ് 56,400 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5835 രൂപയും പവന് 200 രൂപ കുറഞ്ഞ് 46680 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായില്ല.
സ്വർണവിലയിലെ മാറ്റങ്ങൾ (പവൻ നിരക്ക്)
പശ്ചിമേഷ്യൻ യുദ്ധഭീതി ലോകത്തെ ഞെട്ടിക്കുന്ന സമയത്ത്, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകത വർധിച്ചുകൊണ്ടിരിക്കുന്നു. ഇത് അന്തർദേശീയ തലത്തിൽ സ്വർണവില കുതിച്ചുയരുന്നതിന് കാരണമാകുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ, കേരളത്തിലെ സ്വർണവിപണിയിലും വില വർധനവ് അനുഭവപ്പെടുകയാണ്
ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
#goldprice #kerala #kochi #silverprice #investment #economy #businessnews #financialnews