Price | ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നു; പവന് കൂടിയത് 160 രൂപ
* 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 5555 രൂപ
* വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നു. ബുധനാഴ്ച (28.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കൂടി 5555 രൂപയും പവന് 120 രൂപ വർധിച്ച് 44,440 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയാണ് വിപണിവില.
തിങ്കൾ (26.08.2024), ചൊവ്വ (27.08.2024) ദിവസങ്ങളിൽ സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53,560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയും പവന് 44,320 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയിലാണ് വിപണനം നടന്നത്.
ശനിയാഴ്ച (24.08.2024) സ്വർണം, വെള്ളി വിലകളിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമായിരുന്നു കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപയാണ് വർധിച്ചത്.
വെള്ളിയാഴ്ച (23.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6660 രൂപയിലും പവന് 53,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വെള്ളി നിരക്കിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 91 രൂപയായി താഴ്ന്നിരുന്നു.
ഈ അടുത്ത കാലത്തെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് പല ഘടകങ്ങളാണ് കാരണം. അന്തർദേശീയ വിപണിയിൽ സ്വർണത്തിന്റെ ആവശ്യത്തിലുള്ള വ്യതിയാനങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, ഭൂരാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പം എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇൻഡ്യയിൽ, വിവാഹ സീസൺ, ആഭരണ ആവശ്യം, നിക്ഷേപകരുടെ താൽപര്യം എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്നു. കൂടാതെ, സർകാർ നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങളും സ്വർണവിപണിയെ സ്വാധീനിക്കുന്ന ഘടകമാണ്.
#GoldPrices #MarketUpdate #SilverPrices #August2024 #22KaratGold #18KaratGold