city-gold-ad-for-blogger

Gold Rates | സ്വർണവില വീണ്ടും ഉയര്‍ന്നു; പവന് 50,720 രൂപയായി; വെള്ളിക്ക് മാറ്റമില്ല

Gold Rates
Representational Image Generated by Meta AI
ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപ ആണ് വില

കൊച്ചി:  (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച (29.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഗ്രാമിന് 120 രൂപയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6340 രൂപയിലും 
പവന് 50,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5235 രൂപയും പവന് 80 രൂപ വർധിച്ച് 41,960 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയാണ് വിപണി വില. 
 

Gold Rates

ശനിയാഴ്ച (27.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 6325 രൂപയിലും പവന് 200 രൂപ കൂടി 50,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കൂടി 5235 രൂപയും പവന് 40 രൂപ കൂടി 41,880 രൂപയുമായിരുന്നു വിപണിവില. ശനിയാഴ്ചയും വെള്ളി നിരക്കില്‍ മാറ്റമുണ്ടായില്ല.

വെള്ളിയാഴ്ച (26.07.2024) രാവിലെ മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ച സ്വര്‍ണവിലയില്‍ രാവിലെ 11.30 മണി ആയപ്പോഴേക്കും ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ ആദ്യം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6400 രൂപയിലും പവന് 51,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5310 രൂപയും  പവന് 42,480 രൂപയുമായിരുന്നു നിരക്ക്.

വൈകാതെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ് 6300 രൂപയും പവന് 800 രൂപ കുറഞ്ഞ് 50,400 രൂപയുമായി താഴ്ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 5230 രൂപയും പവന് 640 രൂപ കുറഞ്ഞ് 41840 രൂപയുമായിരുന്നു വില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മാറ്റമില്ലാതെ 89 രൂപ തന്നെയായിരുന്നു നിരക്ക്.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Main Desk
Main Desk

5552 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia