സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 400 രൂപ വര്‍ധിച്ച് 34,800 രൂപയായി
Apr 9, 2021, 13:02 IST
തിരുവനന്തപുരം: (www.kasargodvartha.com 09.04.2021) സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. വെള്ളിയാഴ്ച പവന് 400 രൂപ വര്‍ധിച്ച് 34,800 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4,350 രൂപയാണ് വില. എട്ടുദിവസത്തിനിടെ സ്വര്‍ണത്തിന് 1,480 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. മാര്‍ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് കുറഞ്ഞിരുന്നു.
Keywords: Thiruvananthapuram, News, Kerala, Gold, Price, Top-Headlines, Business, Gold prices rise again; Sovereign increased by Rs 400 to Rs 34,800