city-gold-ad-for-blogger

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 35,880 രൂപയായി

കൊച്ചി: (www.kasargodvartha.com 21.04.2021) സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ വര്‍ധിച്ച് 35,880 രൂപയായും 70 രൂപ ഉയര്‍ന്ന് ഒരു ഗ്രാമിന് 4,485 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. 

ഏപ്രിലില്‍ ഇതുവരെ സ്വര്‍ണത്തിന് 2500 രൂപയോളമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണയിലും സ്വര്‍ണ വില വര്‍ധിച്ചു. സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് ബുധനാഴ്ച 1,781.75 ഡോളറാണ് വില. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും കുറഞ്ഞിരുന്നു. പവന് 35,320 രൂപയും ഗ്രാമിന് 4415 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ സ്വര്‍ണവില. 

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 35,880 രൂപയായി

Keywords: Kochi, News, Kerala, Gold, Top-Headlines, Business, Price, Gold prices rise again in Kerala; 35,880 per sovereign

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia