സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 35,320 രൂപയായി
കൊച്ചി: (www.kasargodvartha.com 17.04.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,415 രൂപയും പവന് 120 രൂപ വര്‍ധിച്ച് 35,320 രൂപയുമാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ശനിയാഴ്ച സ്വര്‍ണ വില. തുടര്‍ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്.
വെള്ളിയാഴ്ച ഒരു പവന് 510 രൂപയാണ് കൂടിയത്. രണ്ട് ദിവസംകൊണ്ട് പവന് 630 രൂപയാണ് കൂടിയത്. അതേസമയം രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 1760 ഡോളറിന് മുകളില്‍ എത്തിയ സ്വര്‍ണവില 1,780 ഡോളര്‍ കടന്ന് 1,800 ഡോളറിലേക്ക് പെട്ടെന്ന് തന്നെ എത്തുമെന്ന് കരുതുന്നതായും വിപണി സാഹചര്യങ്ങള്‍ മഞ്ഞ ലോഹത്തിന് അനുകൂലമാണെന്നും വിദഗ്ധര്‍ പറയുന്നു.
Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold prices rise again in Kerala; 35,320 per sovereign