Price | മാറ്റമില്ലാതെ സ്വർണവില; പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു
● കാരറ്റ് സ്വർണത്തിന് 7120 രൂപയും പവന് 56,960 രൂപയുമാണ് നിരക്ക്.
● വെള്ളിക്കും മാറ്റമില്ല.
● സ്വർണവില ഈ മാസം 560 രൂപയാണ് കൂടിയത്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. എന്നിരുന്നാലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച (05.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയും പവന് 56,960 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് 5885 രൂപയും പവന് 40 47,080 രൂപയുമാണ് വിപണിവില. വെള്ളിവിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയിൽ തുടരുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണം പവന് 560 രൂപയാണ് കൂടിയിരുന്നത്. വെള്ളിയാഴ്ച (04.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയിലും പവന് 56,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5885 രൂപയും പവന് 40 രൂപ വർധിച്ച് 47,080 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വെള്ളിവിലയിലും മുന്നേറ്റമുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.
വ്യാഴാഴ്ച (03.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തന്നെ വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7110 രൂപയിലും പവന് 56,880 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5880 രൂപയും പവന് 40 രൂപ വർധിച്ച് 47,040 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വ്യാഴാഴ്ച വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വിപണനം നടന്നത്.
ബുധനാഴ്ച (02.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 7100 രൂപയും പവന് 400 രൂപ കൂടി 56,800 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 5875 രൂപയും പവന് 320 രൂപ കൂടി 47,000 രൂപയുമായും ഉയർന്നിരുന്നു. ബുധനാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപ തന്നെയായിരുന്നു നിരക്ക്.
ഒക്‌ടോബര്‍ ആദ്യദിനമായ ചൊവ്വാഴ്ച (01.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7050 രൂപയും പവന് 240 രൂപ കുറഞ്ഞ് 56,400 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5835 രൂപയും പവന് 200 രൂപ കുറഞ്ഞ് 46680 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായില്ല.
സ്വർണവിലയിലെ മാറ്റങ്ങൾ
അന്തർദേശീയ തലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതകളും, പ്രത്യേകിച്ചും പശ്ചിമേഷ്യയിലെ യുദ്ധഭീതിയും, നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യകത വർച്ചധിതോടെ, അന്തർദേശീയ വിപണിയിൽ സ്വർണവില കുതിച്ചുയർന്നിരിക്കുകയാണ്. ഈ പ്രതിഭാസം കേരളത്തിലെ സ്വർണവിപണിയിലും പ്രതിഫലിച്ചു.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ സ്വർണവിലയിലെ മാറ്റങ്ങൾ പരിശോധിച്ചാൽ ഈ പ്രവണത വ്യക്തമാകും. ഒക്ടോബർ ഒന്നിന് പവന് 56,400 രൂപയായിരുന്ന സ്വർണവില ക്രമേണ ഉയർന്ന് ഒക്ടോബർ നാലിന് 56,960 രൂപയിലെത്തി. അതായത്, അഞ്ച് ദിവസത്തിനുള്ളിൽ പവന് 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
പശ്ചിമേഷ്യൻ പ്രതിസന്ധി കൂടാതെ, അമേരികൻ ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളും ലോക സമ്പദ്‌കീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് പ്രധാന ഘടകങ്ങളാണ്.
ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
#GoldPrices #Kerala #MarketTrends #RecordHigh #Economy #DailyPrice