city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Prices | തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; വെള്ളിക്ക് ഇടിവ്

Gold Prices Remain Steady, Silver Prices Dip
Representational Image Generated by Meta AI

കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവിലയിൽ പവന് 360 രൂപയുടെ ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വർണവില രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുന്നത്.

കൊച്ചി: (KasargodVartha) തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ബുധനാഴ്ച (സെപ്റ്റംബർ 4) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5530 രൂപയും പവന് 44,240 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 89 രൂപയാണ് വിപണിവില. 

Gold Prices Remain Steady, Silver Prices Dip

കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവിലയിൽ പവന് 360 രൂപയുടെ ഇടിവുണ്ടായതിന് പിന്നാലെയാണ്  സ്വർണവില രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുന്നത്. സ്വർണത്തിന്റെ വിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അന്തർദേശീയ വിപണിയിലെ മാറ്റങ്ങൾ, രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ, ഉത്സവ സീസണുകളിലെ ആവശ്യം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

തിങ്കളാഴ്ച (02.09.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5530 രൂപയും പവന് 120 രൂപ ഇടിഞ്ഞ് 44,240 രൂപയുമായിരുന്നു വിപണിവില. തിങ്കളാഴ്ച വെള്ളി വിലയിലും നേരിയ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 90 രൂപയായാണ് താഴ്ന്നത്.

ശനിയാഴ്ച (31.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53,560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5545 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,360 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 91 രൂപയായാണ് കുറഞ്ഞത്.

വെള്ളിയാഴ്ച (30.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 6705 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5550 രൂപയും പവന് 40 രൂപ കുറഞ്ഞ് 44,400 രൂപയുമായിരുന്നു വിപണിവില. അതേസമയം, വെള്ളിയാഴ്ച വെള്ളി നിരക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 93 രൂപയായിരുന്നു നിരക്ക്. 


സ്വർണവിലയിലെ മാറ്റങ്ങൾ (പവൻ നിരക്ക്):

* ഓഗസ്റ്റ് 29 -  53,720 രൂപ
* ഓഗസ്റ്റ് 30 -  53,640 രൂപ
* ഓഗസ്റ്റ് 31 -  53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ

 

#goldprices #silverprices #kerala #markettrends #economy #investment

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia