Prices | സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമില്ല; പവന് 51,760 രൂപയിൽ തുടരുന്നു
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6470 രൂപയും 18 കാരറ്റ് സ്വർണത്തിന് 5355 രൂപയുമാണ് വില
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തിങ്കളാഴ്ച (05.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6470 രൂപയിലും പവന് 51,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5355 രൂപയും പവന് 42,840 രൂപയുമാണ് വിപണി വില. വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ് നിരക്ക്.
ശനിയാഴ്ച (03.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു.. ശനിയാഴ്ച വെള്ളി വിലയിലും മാറ്റമുണ്ടായില്ല. തുടര്‍ച്ചയായി മൂന്ന് ദിവസം സ്വര്‍ണവിലയിൽ കുതിപ്പ് ഉണ്ടായതിന് പിന്നാലെയാണ് ശനിയാഴ്ച ഇടിഞ്ഞത്.
മൂന്ന് ദിവസത്തിനിടെ 22 കാരറ്റ് സ്വര്‍ണത്തിന് 640, 400, 240 എന്നിങ്ങനെ പവന് ആകെ 1280 രൂപയാണ് കൂടിയിരുന്നത്. വെള്ളിയാഴ്ച (02.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 6480 രൂപയിലും പവന് 240 രൂപ കൂടി 51840 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5360 രൂപയും പവന് 160 രൂപ കൂടി 42880 രൂപയുമായിരുന്നു വിപണി വില. എന്നാൽ വെള്ളിയാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടയില്ല.
വ്യാഴാഴ്ച (01.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ കൂടി 6450 രൂപയിലും പവന് 400 രൂപ കൂടി 51600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കൂടി 5340 രൂപയും പവന് 320 രൂപ കൂടി 42,720 രൂപയുമായിരുന്നു നിരക്ക്. വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയായിരുന്നു വിപണി വില.