Price Watch | 3 ദിവസമായി ഒരേ നിൽപ്; മാറ്റമില്ലാതെ സ്വർണവില; പവന് 53,360 രൂപയിൽ തന്നെ
* വിവാഹം, ഓണം തുടങ്ങിയ ഉത്സവ സീസണുകളിൽ സ്വർണത്തിനുള്ള ആവശ്യം വർധിക്കുന്നു.
കൊച്ചി: (KasargodVartha) തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. വ്യാഴാഴ്ച (സെപ്റ്റംബർ 5) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5530 രൂപയും പവന് 44,240 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയാണ് വിപണിവില. നേരത്തെ നാല് ദിവസങ്ങളായി സ്വർണവിലയിൽ പവന് 360 രൂപയുടെ ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വർണവില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്നത്.
അന്തർദേശീയ വിപണിയിലെ സ്വർണത്തിന്റെ ആവശ്യം, ഉൽപ്പാദനം, വിതരണം എന്നിവയിലെ മാറ്റങ്ങൾ സ്വർണത്തിന്റെ വിലയെ നേരിട്ട് സ്വാധീനിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ, വിദേശനാണയ വിനിമയ നിരക്ക്, പണപ്പെരുപ്പം എന്നിവയും സ്വർണത്തിന്റെ വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. വിവാഹം, ഓണം, ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളിൽ സ്വർണത്തിനുള്ള ആവശ്യം വർധിക്കുന്നതും വിലയെ സ്വാധീനിക്കാറുണ്ട്.
ഏറ്റവും ഒടുവിൽ തിങ്കളാഴ്ച (02.09.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5530 രൂപയും പവന് 120 രൂപ ഇടിഞ്ഞ് 44,240 രൂപയുമായിരുന്നു വിപണിവില. തിങ്കളാഴ്ച വെള്ളി വിലയിലും നേരിയ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 90 രൂപയായാണ് താഴ്ന്നത്.
ശനിയാഴ്ച (31.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53,560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5545 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,360 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 91 രൂപയായാണ് കുറഞ്ഞത്.
വെള്ളിയാഴ്ച (30.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 6705 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5550 രൂപയും പവന് 40 രൂപ കുറഞ്ഞ് 44,400 രൂപയുമായിരുന്നു വിപണിവില. അതേസമയം, വെള്ളിയാഴ്ച വെള്ളി നിരക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 93 രൂപയായിരുന്നു നിരക്ക്.
സ്വർണവിലയിലെ മാറ്റങ്ങൾ (പവൻ നിരക്ക്):
* ഓഗസ്റ്റ് 29 - 53,720 രൂപ
* ഓഗസ്റ്റ് 30 - 53,640 രൂപ
* ഓഗസ്റ്റ് 31 - 53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
#goldprice #keralagold #jewelry #investment #economy