Gold Price | റെകോർഡ് കുറിച്ച് പൊന്ന്; സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

● 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6640 രൂപയും പവന് 53120 രൂപയുമാണ് നിരക്ക്.
● സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കൂടി 108 രൂപയായി ഉയർന്നു.
● 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8070 രൂപയും പവന് 64560 രൂപയുമായി ഉയർന്നു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി റെക്കോർഡ് കുറിച്ചു. വ്യാഴാഴ്ച (20.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8070 രൂപയും പവന് 64560 രൂപയുമായി ഉയർന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6640 രൂപയും പവന് 53120 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയിലും വർധനവുണ്ടായി. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കൂടി 108 രൂപയായി ഉയർന്നു.
ബുധനാഴ്ച (19.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വർധിച്ചിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8035 രൂപയും പവന് 64280 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വർധനവുണ്ടായത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6610 രൂപയും പവന് 52880 രൂപയുമായാണ് ഉയർന്നത്. വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 107 രൂപയായി തുടർന്നിരുന്നു.
ചൊവ്വാഴ്ച (18.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7970 രൂപയും പവന് 63760 രൂപയുമെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6555 രൂപയും പവന് 52440 രൂപയുമായിരുന്നു.
തിങ്കളാഴ്ച (17.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7940 രൂപയും പവന് 63520 രൂപയിലുമെത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് തിങ്കളാഴ്ച വർധനയുണ്ടായത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6535 രൂപയും പവന് 52280 രൂപയുമായിരുന്നു നിരക്ക്.
സ്വർണവില വർധനവിന് പല കാരണങ്ങളും ഉണ്ട്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങിയ പല ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നു. കേരളത്തിൽ സ്വർണത്തിന്റെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് 2025 ഫെബ്രുവരി 11-നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 64,480 രൂപയായിരുന്നു, ഗ്രാമിന് 8060 രൂപയുമായിരുന്നു. ഈ റെക്കോർഡാണ് ഇപ്പോൾ തകർന്നത്.
സ്വര്‍ണവിലയിലെ മാറ്റങ്ങള്‍
ഒക്ടോബര്‍ 31 - 59,640 രൂപ
നവംബര്‍ 30 - 57,200 രൂപ
ഡിസംബര്‍ 31 - 56,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഫെബ്രുവരി 5 - 63,240 രൂപ
ഫെബ്രുവരി 6 - 63,440 രൂപ
ഫെബ്രുവരി 7 - 63,440 രൂപ
ഫെബ്രുവരി 8 - 63,560 രൂപ
ഫെബ്രുവരി 9 - 63,560 രൂപ
ഫെബ്രുവരി 10 - 63,840 രൂപ
ഫെബ്രുവരി 11 - 64,480 രൂപ
ഫെബ്രുവരി 11 - 64,080 രൂപ
ഫെബ്രുവരി 12 - 63,520 രൂപ
ഫെബ്രുവരി 13 - 63,840 രൂപ
ഫെബ്രുവരി 14 - 63,920 രൂപ
ഫെബ്രുവരി 15 - 63,120 രൂപ
ഫെബ്രുവരി 16 - 63,120 രൂപ
ഫെബ്രുവരി 17 - 63,520 രൂപ
ഫെബ്രുവരി 18 - 63,760 രൂപ
ഫെബ്രുവരി 19 - 64,280 രൂപ
ഫെബ്രുവരി 20 - 64560 രൂപ
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Gold prices reached a historic high on February 20, 2025, with 22-carat gold priced at ₹8070 per gram and ₹64560 per sovereign.
#GoldPrices #KeralaGold #GoldRecord #PriceIncrease #GoldRate #GoldInIndia