city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Record | 64,000 രൂപയും കടന്ന് പൊന്ന്; സ്വർണത്തിന് റെകോർഡ് വില

Gold price in Kerala, India.
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് പവന് 64,480 രൂപയായി.
● ആഗോള വിപണിയിലെ മാറ്റങ്ങളാണ് വില വർധനവിന് കാരണം.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6650 രൂപ.
● വെള്ളിയുടെ വിലയിൽ മാറ്റമില്ല.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില സർവകാല റെകോർഡിൽ. ചൊവ്വാഴ്ച (11.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 8060 രൂപയിലും ഒരു പവൻറെ വില 64,480 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6650 രൂപയിലും പവന് 53,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയായി തുടരുന്നു. 

സ്വർണത്തിന് തിങ്കളാഴ്ച (10.02.2025) കുറിച്ച റെകോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. തിങ്കളാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7980 രൂപയിലും പവന് 63840 രൂപയിലുമായിരുന്നു വ്യാപാരം. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയർന്നിരുന്നു . 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6585 രൂപയിലും പവന് 52680 രൂപയിലുമായിരുന്നു വിപണനം നടന്നത്. തിങ്കളാഴ്ചയും വെള്ളിയുടെ വിലയിൽ മാറ്റമില്ലായിരുന്നു. 

Gold price in Kerala, India.

സ്വർണ വില ദിനംപ്രതി കുതിച്ചുയരുന്നത് ആഗോള വിപണിയിലെ മാറ്റങ്ങൾ കാരണമാണ്. അമേരികൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ, അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലെ വ്യതിയാനം, ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടങ്ങിയ പല ഘടകങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നു. ഈ സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് സുരക്ഷിതമായ ഒരു മാർഗമായി പലരും കാണുന്നു. എന്നാൽ, വില വർധനവ് സാധാരണക്കാരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന ഒരു വിഷയമാണ്.

കേരളത്തിലെ സ്വർണത്തിന്റെ റെക്കോർഡ് വിലകൾ

1.  2025 ഫെബ്രുവരി 11  - പവൻ: 64,480 രൂപ, ഗ്രാം: 8060 രൂപ
2. ഫെബ്രുവരി 10  - പവൻ: 63,840 രൂപ, ഗ്രാം: 7,980 രൂപ
3. ഫെബ്രുവരി 8, 9 - പവൻ: 63,560 രൂപ, ഗ്രാം: 7,945 രൂപ
4. ഫെബ്രുവരി 6, 7 - പവൻ: 63,440 രൂപ, ഗ്രാം: 7,930 രൂപ
5. ഫെബ്രുവരി 5 - പവൻ: 63,240 രൂപ, ഗ്രാം: 7,905 രൂപ
6. ഫെബ്രുവരി 4 - പവൻ: 62,480 രൂപ, ഗ്രാം: 7,810 രൂപ

സ്വർണവിലയിലെ മാറ്റങ്ങൾ 

ഒക്ടോബർ 31 - 59,640 രൂപ 
നവംബർ 30 - 57,200 രൂപ 
ഡിസംബർ 31 - 56,880 രൂപ 
ജനുവരി 31 -    61,840  രൂപ

ഫെബ്രുവരി 1 -  61,960  രൂപ
ഫെബ്രുവരി 2 -  61,960  രൂപ
ഫെബ്രുവരി 3 -  61,640  രൂപ
ഫെബ്രുവരി 4 -  62,480  രൂപ
ഫെബ്രുവരി 5 -  63,240  രൂപ
ഫെബ്രുവരി 6 -  63,440  രൂപ
ഫെബ്രുവരി 7 -  63,440  രൂപ
ഫെബ്രുവരി 8 -  63,560 രൂപ
ഫെബ്രുവരി 9 -  63,560 രൂപ
ഫെബ്രുവരി 10 -  63,840 രൂപ
ഫെബ്രുവരി 11 -  64,480 രൂപ

ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!

 

Gold prices in Kerala have reached an all-time high, with 22-carat gold reaching Rs 64,480 per sovereign. The price increase is attributed to global market fluctuations.

 #GoldPrice, #KeralaGold, #RecordHigh, #GoldInvestment, #MarketTrends, #EconomicNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia