city-gold-ad-for-blogger

Gold Price | സ്വർണത്തിന് റെകോർഡ് വില; കേരളത്തിൽ പുതിയ ചരിത്രം കുറിച്ച് പൊന്ന്

Gold Prices Reach Record High in Kerala
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7595 രൂപയും പവന് 60760 രൂപയുമായി.
● 18 കാരറ്റ് സ്വർണത്തിനും വില കൂടി, ഗ്രാമിന് 6275 രൂപ
● വെള്ളിയുടെ വിലയിൽ മാറ്റമില്ല, ഗ്രാമിന് 98 രൂപയായി തുടരുന്നു.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ കുതിപ്പ്. ബുധനാഴ്ച (29.01.2025) സ്വർണവില കുതിച്ചുയർന്ന് സർവകാല റെകോർഡിലെത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7595 രൂപയും ഒരു പവൻ സ്വർണത്തിന്റെ വില 60760 രൂപയുമായി ഉയർന്നു. ജനുവരി 24, 25, 26 തീയതികളിൽ രേഖപ്പെടുത്തിയ നിരക്കാണ് മറികടന്നത്.

18 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6275 രൂപയും ഒരു പവൻ സ്വർണത്തിന്റെ വില 50200 രൂപയുമായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയായി തുടരുന്നു.

Gold Prices Reach Record High in Kerala

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ കാര്യമായ ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച (28.01.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച വീണ്ടും കുതിച്ചുയരുകയായിരുന്നു. തിങ്കളാഴ്ചയും സ്വർണവിലയിൽ കുറവുണ്ടായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. 

എന്നാൽ ശനിയാഴ്ചയും (ജനുവരി 25), വെള്ളിയാഴ്ചയും (ജനുവരി 24) സ്വർണം റെക്കോർഡ് വിലയിലായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7555 രൂപയും, പവന് 60,440 രൂപയുമായിരുന്നു അന്നത്തെ വില. അന്തർദേശീയ വിപണിയിലെ സ്വർണത്തിന്റെ വിലയിലുള്ള വ്യതിയാനങ്ങൾ, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച, അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ അസ്ഥിരത, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നു.

കേരളത്തിലെ സ്വർണത്തിന്റെ റെകോർഡ് വിലകൾ

1. 2025 ജനുവരി 29: പവൻ - 60,760 രൂപ, ഗ്രാം - 7595 രൂപ
2. 2025 ജനുവരി 24, 25, 26: പവൻ - 60,440 രൂപ, ഗ്രാം - 7555 രൂപ
3. 2025 ജനുവരി 27: പവൻ - 60,320 രൂപ, ഗ്രാം - 7540 രൂപ
4. 2025 ജനുവരി 22, 23: പവൻ - 60,200 രൂപ, ഗ്രാം - 7525 രൂപ5.  2025 ജനുവരി 28: പവൻ - 60,080 രൂപ, ഗ്രാം - 7510 രൂപ

സ്വർണവിലയിലെ മാറ്റങ്ങൾ 

ഒക്ടോബർ 31 - 59,640 രൂപ 
നവംബർ 30 - 57,200 രൂപ 
ഡിസംബർ 31 - 56,880 രൂപ 

ജനുവരി 1 - 57,200 രൂപ 
ജനുവരി 2 - 57,440 രൂപ
ജനുവരി 3 - 58,080 രൂപ
ജനുവരി 4 - 57,720 രൂപ
ജനുവരി 5 - 57,720 രൂപ
ജനുവരി 6 - 57,720 രൂപ
ജനുവരി 7 - 57,720 രൂപ
ജനുവരി 8 - 57,800 രൂപ
ജനുവരി 9 -  58,080 രൂപ
ജനുവരി 10 -  58,280 രൂപ

ജനുവരി 11 -  58,520 രൂപ
ജനുവരി 12 -  58,520 രൂപ
ജനുവരി 13 -  58,720 രൂപ
ജനുവരി 14 -  58,640 രൂപ
ജനുവരി 15 -  58,720 രൂപ
ജനുവരി 16 -  59,120 രൂപ
ജനുവരി 17 -   59,600 രൂപ
ജനുവരി 18 -   59,480 രൂപ
ജനുവരി 19 -   59,480 രൂപ
ജനുവരി 20 -    59,600 രൂപ

ജനുവരി 21 -    59,600 രൂപ
ജനുവരി 22 -    60,200 രൂപ
ജനുവരി 23 -    60,200 രൂപ
ജനുവരി 24 -    60,440 രൂപ
ജനുവരി 25 -    60,440 രൂപ
ജനുവരി 26 -    60,440 രൂപ
ജനുവരി 27 -    60,320 രൂപ
ജനുവരി 28 -    60,080 രൂപ
ജനുവരി 29 -    60,760  രൂപ

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ. ഷെയർ ചെയ്യാനും മടിക്കേണ്ട.

Gold prices have surged to record highs in Kerala. The price of 22-carat gold has reached Rs 7595 per gram and Rs 60760 per sovereign. The price of 18-carat gold has also increased. There is no change in the price of silver. Global market fluctuations influence gold prices.

 #GoldPrice #KeralaGold #RecordHigh #GoldMarket #PriceHike #Investments

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia