Dip | മാസാരംഭത്തിലും സ്വർണവിലയിൽ ഇടിവ്; 4 ദിവസത്തിനിടെ പവന് കുറഞ്ഞത് 400 രൂപ
● 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 7050 രൂപയായി
● 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു
● വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ചൊവ്വാഴ്ച (01.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7050 രൂപയും പവന് 56,400 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5835 രൂപയും പവന് 200 രൂപ ഇടിഞ്ഞ് 46680 രൂപയുമാണ് വിപണിവില. വെള്ളിക്ക് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയാണ് വില.
നാല് ദിവസത്തിനിടെ സ്വർണം പവന് 400 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച (30.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7080 രൂപയും പവന് 56,640 രൂപയുമായിരുന്നു വിപണിവില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 46,880 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ചയും വെള്ളിക്ക് മാറ്റമുണ്ടായില്ല.
ശനിയാഴ്ച (28.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7095 രൂപയിലും പവന് 56,760 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ 18 കാരറ്റ് സ്വര്‍ണത്തിന് മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 5870 രൂപയിലും പവന് 46,960 രൂപയിലുമാണ് വിപണനം നടന്നത്. ശനിയാഴ്ച വെള്ളിക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 98 രൂപയായാണ് താഴ്ന്നത്.
വെള്ളിയാഴ്ച (27.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7100 രൂപയിലും പവന് 320 രൂപ കൂടി 56,800 രൂപയിലുമാണ് വ്യാപാരം നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 5870 രൂപയും പവന് 240 രൂപ കൂടി 46,960 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളിയാഴ്ച വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വിപണനം നടന്നത്.
വ്യാഴാഴ്ച (26.09.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7060 രൂപയും പവന് 56,480 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5840 രൂപയും പവന് 46,720 രൂപയുമായിരുന്നു വില. എന്നാൽ വ്യാഴാഴ്ച വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.
ബുധനാഴ്ച (25.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂടിയിരുന്നു. ബുധനാഴ്ച വെള്ളിവിലയും വർധിക്കുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 98 രൂപയിലാണ് വിപണനം നടന്നത്.
പൊന്നിന്റെ കുതിച്ചുചാട്ടം
സെപ്റ്റംബർ മാസം സ്വർണ വിലയിൽ കാര്യമായ ഉയർച്ച രേഖപ്പെടുത്തി. മാസം തുടങ്ങിയത് 53,560 രൂപയിലാണെങ്കിൽ അവസാനം 56,640 രൂപയിലെത്തി. ഓണക്കാലത്തെ ആഭരണ ആവശ്യം വർധിച്ചതും പശ്ചിമേഷ്യയിലെ ഏറ്റുമുട്ടലുകൾ കാരണം ഉണ്ടായ അന്തർദേശീയ അസ്ഥിരതയും ഇതിന് പ്രധാന കാരണങ്ങളായി.
യുദ്ധഭീതി വർധിച്ചതോടെ നിക്ഷേപകർ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ടെത്തുകയും ഇത് വിപണിയിൽ ആവശ്യം വർധിപ്പിക്കുകയും ചെയ്തു. ഒക്ടോബറിൽ സ്വർണ വിലയിൽ എന്ത് മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രവചിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ, അന്തർദേശീയ സാമ്പത്തിക സാഹചര്യങ്ങളിലും ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ സ്വർണ വിലയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
സ്വർണവിലയിൽ മാറ്റങ്ങൾ (പവൻ നിരക്ക്)
* സെപ്റ്റംബർ 29 - 56,760 രൂപ
* സെപ്റ്റംബർ 30 - 56,640 രൂപ
* ഒക്ടോബർ 1 - 56,400 രൂപ
#goldprice #kerala #goldrate #silverprice #investment #economy