Market | പൊന്നിന്റെ തിളക്കം മങ്ങിയോ? സ്വർണവിലയിൽ തകർച്ച തുടരുന്നു; പവന് 51,000 രൂപയിലും താഴേക്കെത്തി
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6350 രൂപയിലും പവന് 50,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ബുധനാഴ്ച (07.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6350 രൂപയിലും പവന് 50,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 5255 രൂപയും പവന് 240 രൂപ ഇടിഞ്ഞ് 42,040 രൂപയുമാണ് വിപണി വില. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയാണ് നിരക്ക്.
അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 1040 രൂപയുടെ ഇടിവാണ് ഉണ്ടായത്. ചൊവ്വാഴ്ച (06.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6390 രൂപയിലും പവന് 51,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 5285 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 42,280 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 87 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (05.08.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6470 രൂപയിലും പവന് 51,760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5355 രൂപയും പവന് 42,840 രൂപയുമായിരുന്നു വില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയായിരുന്നു തിങ്കളാഴ്ചത്തെ നിരക്ക്.
ശനിയാഴ്ച (03.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു.. ശനിയാഴ്ച വെള്ളി വിലയിലും മാറ്റമുണ്ടായില്ല. രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഇൻഡ്യൻ വിപണിയിലും പ്രതിഫലിച്ചു. സ്വർണം സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കപ്പെടുന്നതിനാൽ, വിലയിലെ ഇടിവ് നിക്ഷേപകരെ ആശങ്കപ്പെടുത്തും.
#goldprice #kerala #investment #economy #financialnews #goldrate