city-gold-ad-for-blogger

Market | വമ്പൻ കുതിപ്പുകൾക്ക് പിന്നാലെ സ്വര്‍ണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ് 58,000ന് താഴെയെത്തി

Gold Prices Plunge After Recent Surge in Kerala
Representational Image Generated by Meta AI

● പവന് 57,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്
● കഴിഞ്ഞയാഴ്ച സ്വർണവില കുതിച്ചുയർന്നിരുന്നു
● വിദേശ വിപണിയിലെ മാറ്റങ്ങൾ ബാധിക്കുന്നു.

കൊച്ചി: (KasargodVartha) കുതിപ്പുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. തിങ്കളാഴ്ച (23.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7200 രൂപയിലും പവന് 57,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 5940 രൂപയും പവന് 640 രൂപ ഇടിഞ്ഞ് 47,520 രൂപയുമാണ് വിപണിവില. അതേസമയം, വെള്ളിക്ക് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയാണ് നിരക്ക്.

Gold Prices Plunge After Recent Surge in Kerala

കഴിഞ്ഞയാഴ്ച സ്വർണവില കുതിച്ചുയർന്നിരുന്നു. ശനിയാഴ്ച (23.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 6020 രൂപയും പവന് 480 രൂപ കൂടി 48,160 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളിനിരക്കിൽ മാറ്റമുണ്ടായില്ല.

വെള്ളിയാഴ്ച (22.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 7225 രൂപയിലും പവന് 640 രൂപ കൂടി 57800 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 5960 രൂപയിലും പവന് 560 രൂപ കൂടി 47680 രൂപയുമായിരുന്നു വില. അതേസമയം, വെള്ളിയാഴ്ച വെള്ളിനിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 98 രൂപയായാണ് താഴ്ന്നത്.

വ്യാഴാഴ്ച (21.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 7145 രൂപയിലും പവന് 240 രൂപ കൂടി 57160 രൂപയുമായിരുന്നു വിപണിവില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 160 രൂപയും ഗ്രാമിന് 5890 രൂപ കൂടി 47120 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വ്യാപാരം നടന്നത്.

ബുധനാഴ്ച (20.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7115 രൂപയിലും പവന് 56,920 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 5870 രൂപയും പവന് 320 രൂപ വർധിച്ച് 46,960 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.

ചൊവ്വാഴ്ച (19.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7065 രൂപയും പവന് 56,520 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5830 രൂപയും പവന് 480 രൂപ വർധിച്ച് 46,640 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച വെള്ളി വിലയിലും വർധനവനുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.

കഴിഞ്ഞ തിങ്കളാഴ്ച (18.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചിരുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6995 രൂപയിലും പവന് 55,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 5770 രൂപയും പവന് 400 രൂപ വർധിച്ച് 46,160 രൂപയുമായിരുന്നു നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയായിരുന്നു വിപണിവില.

സ്വർണവിലയിലെ മാറ്റങ്ങൾ

 

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080  രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
നവംബർ 8 - 58,280 രൂപ
നവംബർ 9 - 58,200 രൂപ
നവംബർ 10 - 58,200 രൂപ

നവംബർ 11 - 57,760 രൂപ
നവംബർ 12 - 56,680 രൂപ
നവംബർ 13 - 56,360 രൂപ
നവംബർ 14 - 55,480 രൂപ
നവംബർ 15 - 55,560 രൂപ
നവംബർ 16 - 55,480 രൂപ
നവംബർ 17 - 55,480 രൂപ
നവംബർ 18 - 55,960 രൂപ
നവംബർ 19 - 56,520 രൂപ
നവംബർ 20 - 56,920 രൂപ

നവംബർ 21 - 57,160 രൂപ
നവംബർ 22 - 57,800 രൂപ
നവംബർ 23 - 58,400  രൂപ
നവംബർ 24 - 58,400  രൂപ
നവംബർ 25 - 57,600 രൂപ

#goldprice #kerala #goldrate #investment #market #economy

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Main Desk
Main Desk

5552 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia