city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Market | സ്വർണവില തകർന്നടിഞ്ഞു; പവന് 5 ദിവസത്തിനിടെ 1920 രൂപയുടെ ഇടിവ്

 Gold Price Drop in Kerala
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് 320 രൂപയുടെ കുറവ്.
● 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗണ്യമായ ഇടിവ്.
● വെള്ളിയുടെ ഗ്രാം വില ഒരു രൂപ ഉയർന്ന് 98 രൂപയായി.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ബുധനാഴ്ച (12.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7045 രൂപയിലും പവന് 56,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 5810 രൂപയും പവന് 240 രൂപ കുറഞ്ഞ് 46,480 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളി വില വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 98 രൂപയായാണ് ഉയർന്നത്.

അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 1920 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച (12.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7085 രൂപയിലും പവന് 56,680 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ ഇടിഞ്ഞ്  5840 രൂപയും പവന് 880 രൂപ കുറഞ്ഞ് 46,720 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളി നിരക്കിലും കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.

തിങ്കളാഴ്ച (11.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7220 രൂപയിലും പവന് 57,760 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ ഇടിഞ്ഞ്  5950 രൂപയും പവന് 360 രൂപ കുറഞ്ഞ് 47,600 രൂപയുമായിരുന്നു വിപണിവില. തിങ്കളാഴ്ചയും വെള്ളി വില ഇടിഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 99 രൂപയായാണ് കുറഞ്ഞത്.

ശനിയാഴ്ച (09.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7275 രൂപയിലും പവന് 58,200 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ ഇടിഞ്ഞ് 5995 രൂപയും പവന് 40 രൂപ കുറഞ്ഞ് 47,960 രൂപയുമായിരുന്നു നിരക്ക്. അതേസമയം ശനിയാഴ്ച വെള്ളിനിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയായിരുന്നു വിപണിവില.

Gold Price Drop in Kerala

അതേസമയം, വെള്ളിയാഴ്ച (08.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 7285 രൂപയിലും പവന് 680 രൂപ കൂടി 58280 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 6000 രൂപയും പവന് 560 രൂപ കൂടി 48,000 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച  വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.

സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080  രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
നവംബർ 8 - 58,280 രൂപ
നവംബർ 9 - 58,200 രൂപ
നവംബർ 10 - 58,200 രൂപ

നവംബർ 11 - 57,760 രൂപ
നവംബർ 12 - 56,680 രൂപ
നവംബർ 13 - 56,360 രൂപ

#goldprice, #kerala, #goldrate, #investingin gold, #goldmarket, #economy

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia