city-gold-ad-for-blogger

Dip | സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1080 രൂപ

Gold Prices Plummet in Kerala
Representational Image Generated by Meta AI

● നാല് ദിവസത്തിനിടെ പവന് 1600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
● വെള്ളി നിരക്കിലും കുറവുണ്ടായി
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയായാണ് താഴ്ന്നത്.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ്. ചൊവ്വാഴ്ച (12.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7085 രൂപയിലും പവന് 56,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ ഇടിഞ്ഞ്  5840 രൂപയും പവന് 880 രൂപ കുറഞ്ഞ് 46,720 രൂപയുമാണ് നിരക്ക്. വെള്ളി നിരക്കിലും കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.

Gold Prices Plummet in Kerala

നാല് ദിവസത്തിനിടെ സ്വർണം പവന് 1600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച (11.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7220 രൂപയിലും പവന് 57,760 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ ഇടിഞ്ഞ്  5950 രൂപയും പവന് 360 രൂപ കുറഞ്ഞ് 47,600 രൂപയുമായിരുന്നു വിപണിവില. തിങ്കളാഴ്ചയും വെള്ളി വില ഇടിഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 99 രൂപയായാണ് കുറഞ്ഞത്.

ശനിയാഴ്ച (09.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7275 രൂപയിലും പവന് 58,200 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ ഇടിഞ്ഞ് 5995 രൂപയും പവന് 40 രൂപ കുറഞ്ഞ് 47,960 രൂപയുമായിരുന്നു നിരക്ക്. അതേസമയം ശനിയാഴ്ച വെള്ളിനിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയായിരുന്നു വിപണിവില.

അതേസമയം, വെള്ളിയാഴ്ച (08.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 7285 രൂപയിലും പവന് 680 രൂപ കൂടി 58280 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 6000 രൂപയും പവന് 560 രൂപ കൂടി 48,000 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച  വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.

സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080  രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
നവംബർ 8 - 58,280 രൂപ
നവംബർ 9 - 58,200 രൂപ
നവംബർ 10 - 58,200 രൂപ
നവംബർ 11 - 57,760 രൂപ
നവംബർ 12 - 56,680 രൂപ

#goldprice #kerala #goldratedrop #silverrate #economy #investment

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Main Desk
Main Desk

5552 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia