city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Price Drop | മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 200 രൂപ; വെള്ളിക്ക് മാറ്റമില്ല

Gold Prices Plummet in Kerala
Representational Image Generated by Meta AI

● കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണം പവന് 440 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.
● 22 കാരറ്റ് സ്വർണത്തിന് പവന് 54,600 രൂപയായി.
● അന്തർദേശീയ വിപണിയിലെ മാറ്റങ്ങളാണ് വില ഇടിവിന് കാരണം.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച (19.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6825 രൂപയിലും പവന് 54,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 5665 രൂപയും പവന് 120 രൂപ ഇടിഞ്ഞ് 45,320 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളിവിലയിൽ  മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95  രൂപയിലാണ് വിപണനം നടക്കുന്നത്.

Gold Prices Plummet in Kerala

തുടർച്ചയായ മൂന്ന് ദിവസത്തിനിടെ സ്വർണം പവന് 440 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച (18.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6850 രൂപയിലും പവന് 54,800 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5680 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 45,440 രൂപയുമായിരുന്നു വിപണിവില. ബുധനാഴ്ച വെള്ളിവിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഇടിഞ്ഞ് 95  രൂപയായാണ് താഴ്ന്നത്.

ചൊവ്വാഴ്ച (17.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6865 രൂപയിലും പവന് 54,920 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ്  5690 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 45,520 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ചൊവ്വാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വിപണനം നടന്നത്.

അതേസമയം തിങ്കളാഴ്ച (16.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 6880 രൂപയിലും പവന് 120 രൂപ കൂടി 55040 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5700 രൂപയും പവന് 80 രൂപ കൂടി 45,600 രൂപയുമായിരുന്നു വിപണിവില. തിങ്കളാഴ്ച വെള്ളിനിരക്കും കുതിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിച്ച് 96 രൂപയായാണ് ഉയർന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (പവൻ നിരക്ക്):

കഴിഞ്ഞ 20 ദിവസത്തെ സ്വർണവില പരിശോധിച്ചാൽ, വിലയിൽ ഗണ്യമായ ചാഞ്ചാട്ടങ്ങൾ ഉണ്ടായതായി കാണാം. സെപ്റ്റംബർ മാസത്തിന്റെ ആദ്യ പകുതിയിൽ താരതമ്യേന സ്ഥിരമായി നിന്ന വില, ഓണാഘോഷത്തിലേക്ക് കടന്നപ്പോൾ കുത്തനെ ഉയർന്നു. എന്നാൽ തൊട്ടുപിന്നാലെ വിലയിൽ ഇടിവും രേഖപ്പെടുത്തി. അന്തർദേശീയ സ്വർണ വിപണിയിലെ മാറ്റങ്ങൾ, ഇൻഡ്യൻ രൂപയുടെ മൂല്യത്തിലെ മാറ്റങ്ങൾ, പണപ്പെരുപ്പം, ഭാവിയിലെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള നിക്ഷേപകരുടെ പ്രതീക്ഷകൾ തുടങ്ങിയവ സ്വർണവിലയെ സ്വാധീനിക്കുന്നു.

* ഓഗസ്റ്റ് 31 -  53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
* സെപ്റ്റംബർ 6 - 53,760 രൂപ
* സെപ്റ്റംബർ 7 - 53,440 രൂപ
* സെപ്റ്റംബർ 8 - 53,440 രൂപ
* സെപ്റ്റംബർ 9 - 53,440 രൂപ
* സെപ്റ്റംബർ 10 - 53,440 രൂപ

* സെപ്റ്റംബർ 11 - 53,720  രൂപ
* സെപ്റ്റംബർ 12 - 53,640 രൂപ
* സെപ്റ്റംബർ 13 - 54,600 രൂപ
* സെപ്റ്റംബർ 14 - 54,920  രൂപ
* സെപ്റ്റംബർ 15 - 54,920  രൂപ
* സെപ്റ്റംബർ 16 - 55,040  രൂപ
* സെപ്റ്റംബർ 17 - 54,920  രൂപ
* സെപ്റ്റംബർ 18 - 54,800 രൂപ
* സെപ്റ്റംബർ 19 - 54,600 രൂപ

#goldprice #silverprice #kerala #indianeconomy #investment #finance

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia