city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Market | മാറ്റമില്ലാതെ സ്വർണവില; പവന് 57,000 രൂപയ്ക്ക് തൊട്ടരികെയിൽ തുടരുന്നു

Gold Prices in Kerala Remain Stable
Representational Image Generated by Meta AI

● ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപ.
● കഴിഞ്ഞ ആഴ്ച സ്വർണവിലയിൽ ഗണ്യമായ വർധനവും കുറവും ഉണ്ടായി.
● രാജ്യാന്തര വിപണിയിലെ അസ്ഥിരത സ്വർണ വിലയെ സ്വാധീനിച്ചു.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച (14.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയിലും പവന് 56,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5885 രൂപയും പവന് 47,080 രൂപയുമാണ് വിപണിവില. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയാണ് നിരക്ക്.

Market

നേരത്തെ രണ്ട് ദിവസത്തിനിടെ പവന് 760 രൂപ കൂടിയിരുന്നു. ശനിയാഴ്ച (12.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയിലും പവന് 56,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 5885 രൂപയും പവന് 120 രൂപ കൂടി 47,080 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ശനിയാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു വിപണിവില.

വെള്ളിയാഴ്ച (11.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 7095 രൂപയും പവന് 560 രൂപ കൂടി 56,760 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 5870 രൂപയിലും പവന് 520 രൂപ കൂടി 46,960 രൂപയിലുമാണ് വ്യാപാരം നന്നത്. വെള്ളിയാഴ്ച വെള്ളിനിരക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 98 രൂപയായാണ് ഉയർന്നത്.

എന്നാൽ വ്യാഴാഴ്ച (10.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7025 രൂപയും പവന് 56,200 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5805 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 46,440 രൂപയുമായിരുന്നു വിപണിവില. എന്നാൽ വ്യാഴാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിൽ തുടർന്നു .

ബുധനാഴ്ച (09.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്  7030 രൂപയും പവന് 56,240 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 5810 രൂപയും പവന് 480 ഇടിഞ്ഞ് 46,480 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 96 രൂപയായാണ് കുറഞ്ഞത്.

സ്വർണവിലയിലെ മാറ്റങ്ങൾ 

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ നിരന്തരമായ ഏറ്റക്കുറച്ചിലുകൾ കണ്ടുവരുന്നു. രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക സൂചകങ്ങൾ, കേന്ദ്ര ബാങ്കുകളുടെ നയങ്ങൾ തുടങ്ങിയവ സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ
ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
ഒക്ടോബർ 13 - 56,960 രൂപ
ഒക്ടോബർ 14 - 56,960 രൂപ

#goldprice #Kerala #goldinvestment #financialmarket #economy #KeralaNews #KochiNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia