3 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
തിരുവനന്തപുരം: (www.kasargodvartha.com 10.01.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35600 രൂപയും ഗ്രാമിന് 4450 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 35680 രൂപയും ഗ്രാമിന് 4460 രൂപയുമായിരുന്നു വില.
മൂന്ന് ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്. ജനുവരി ഒന്നിന് ഈ മാസത്തെ ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണവില. 36,360 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ജനുവരി രണ്ടിനും ഇതേ വില തുടര്‍ന്നതിന് ശേഷം മൂന്നിന് 36,200 രൂപയായി കുറഞ്ഞു. ഇതിന് ശേഷം ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഓരോ ദിവസവും വ്യാപാരം ആരംഭിക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, January, Top-Headlines, Monday, Gold price, Gold, Price, Business, Gold prices hit record low this month
< !- START disable copy paste -->