Record | ചരിത്രത്തിൽ ആദ്യമായി സ്വർണവില 57,000 രൂപ കടന്നു; പവൻ നിരക്ക് സർവകാല റെകോർഡിൽ
● കഴിഞ്ഞ 16 ദിവസങ്ങളിൽ സ്വർണവിലയിൽ കാര്യമായ ചാഞ്ചാട്ടങ്ങളാണ് കണ്ടത്.
● ഒക്ടോബർ നാലിലെ 56,960 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന നിരക്ക്.
● ഒക്ടോബർ 10 ന് 56,200 രൂപയിൽ എത്തിയപ്പോഴാണ് വില ഈ മാസം ഏറ്റവും താഴ്ന്നത്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ കുതിപ്പ്. ബുധനാഴ്ച (15.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7140 രൂപയിലും പവന് 57,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 57,000 രൂപ കടക്കുന്നത്. സംസ്ഥാനത്ത് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.
ഇതിന് മുമ്പ് 2024 ഒക്ടോബർ 4, 5, 6, 12, 13, 14 തീയതികളിൽ രേഖപ്പെടുത്തിയ 56,960 രൂപയായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്. അതാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ വർധിച്ച് ഗ്രാമിന് 5900 രൂപയും പവന് 280 രൂപ കൂടി 47,200 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയാണ് നിരക്ക്.
അതേസമയം ചൊവ്വാഴ്ച (15.10.2024) സ്വർണവില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7095 രൂപയിലും പവന് 56,760 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 5865 രൂപയും പവന് 160 രൂപ കുറഞ്ഞ് 46,920 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ചൊവ്വാഴ്ചയും വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു.
തിങ്കളാഴ്ച (14.10.2024) സ്വർണം, വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയും പവന് 56,960 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5885 രൂപയും പവന് 47,080 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വിപണനം നടന്നത്.
ശനിയാഴ്ച (12.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയിലും പവന് 56,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 5885 രൂപയും പവന് 120 രൂപ കൂടി 47,080 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ശനിയാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു വിപണിവില.
വെള്ളിയാഴ്ച (11.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 7095 രൂപയും പവന് 560 രൂപ കൂടി 56,760 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 5870 രൂപയിലും പവന് 520 രൂപ കൂടി 46,960 രൂപയിലുമാണ് വ്യാപാരം നന്നത്. വെള്ളിയാഴ്ച വെള്ളിനിരക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 98 രൂപയായാണ് ഉയർന്നത്.
എന്നാൽ വ്യാഴാഴ്ച (10.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7025 രൂപയും പവന് 56,200 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5805 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 46,440 രൂപയുമായിരുന്നു വിപണിവില. എന്നാൽ വ്യാഴാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിൽ തുടർന്നു .
സ്വർണവിലയിലെ മാറ്റങ്ങൾ:
കഴിഞ്ഞ 16 ദിവസങ്ങളിലെ സ്വർണവിലയിലെ നോക്കുമ്പോൾ, കാര്യമായ അസ്ഥിരതയാണ് കാണുന്നത്. ഒക്ടോബർ ഒന്നിന് 56,400 രൂപയായിരുന്ന വില ഒക്ടോബർ നാലിന് 56,960 രൂപയിൽ എത്തി ഉയർന്ന നിലയിലെത്തിയെങ്കിലും തുടർന്ന് കുറഞ്ഞ് ഒക്ടോബർ 10-ന് 56,200 രൂപയിൽ എത്തി ഏറ്റവും താഴ്ന്ന നിലയിലായി. എന്നാൽ പിന്നീട് വീണ്ടും വില ഉയർന്ന് ഒക്ടോബർ 16-ന് 57,120 രൂപയിൽ എത്തി.
സ്വർണവിലയിലെ ഈ ചാഞ്ചാട്ടങ്ങൾക്ക് പല കാരണങ്ങളുണ്ട്. രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരത, വിവിധ രാജ്യങ്ങളിലെ സാമ്പത്തിക സൂചകങ്ങളിലെ മാറ്റങ്ങൾ, കേന്ദ്ര ബാങ്കുകളുടെ നയങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇത്തരം ഘടകങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സ്വർണത്തിന്റെ വിലയിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. കൂടാതെ, പണപ്പെരുപ്പം, ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, നിക്ഷേപകരുടെ മാനസികാവസ്ഥ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ
ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
ഒക്ടോബർ 13 - 56,960 രൂപ
ഒക്ടോബർ 14 - 56,960 രൂപ
ഒക്ടോബർ 15 - 56,760 രൂപ
ഒക്ടോബർ 16 - 57,120 രൂപ
#goldprice #Kerala #recordhigh #investment #economy #inflation #financialnews