city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Record | സർവകാല റെകോർഡിൽ സ്വർണവില; 4 ദിവസത്തിനിടെ പവന് വർധിച്ചത് 1240 രൂപ

Gold Price Soars to New High in Kerala
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6980 രൂപ.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5785 രൂപ.
● വെള്ളി വിലയിൽ മാറ്റമില്ല.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില സർവകാല റെകോർഡിൽ. തിങ്കളാഴ്ച (22.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6980 രൂപയിലും പവന് 55,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5785 രൂപയും പവന് 80 രൂപ വർധിച്ച് 46,280 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയാണ് വിപണിവില.

Record

നാല് ദിവസത്തിനിടെ സ്വർണം പവന് 1240 രൂപയാണ് വർധിച്ചത്. ശനിയാഴ്ച (21.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലും പവന് 600 രൂപ കൂടി 55680 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5775 രൂപയും പവന് 480 രൂപ കൂടി 46200 രൂപയുമായിരുന്നു വിപണിവില. ശനിയാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച (20.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 6885 രൂപയും പവന് 480 രൂപകൂടി 55,080 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 5715 രൂപയിലും പവന് 400 രൂപ കൂടി 45720 രൂപയിലുമാണ് വിപണനം നടന്നത്. വെള്ളിയാഴ്ച വെള്ളിനിരക്കും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിച്ച് 96 രൂപയായാണ് ഉയർന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (പവൻ നിരക്ക്):

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെകോര്‍ഡ് തിരുത്തിയാണ് ശനിയാഴ്ച സ്വര്‍ണവില പുതിയ റെകോർഡ് കുറിച്ചത്. അതും മറികടന്നാണ് ഇപ്പോൾ പുതിയ ഉയരം തൊട്ടത്.

* ഓഗസ്റ്റ് 31 -  53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
* സെപ്റ്റംബർ 6 - 53,760 രൂപ
* സെപ്റ്റംബർ 7 - 53,440 രൂപ
* സെപ്റ്റംബർ 8 - 53,440 രൂപ
* സെപ്റ്റംബർ 9 - 53,440 രൂപ
* സെപ്റ്റംബർ 10 - 53,440 രൂപ

* സെപ്റ്റംബർ 11 - 53,720  രൂപ
* സെപ്റ്റംബർ 12 - 53,640 രൂപ
* സെപ്റ്റംബർ 13 - 54,600 രൂപ
* സെപ്റ്റംബർ 14 - 54,920  രൂപ
* സെപ്റ്റംബർ 15 - 54,920  രൂപ
* സെപ്റ്റംബർ 16 - 55,040  രൂപ
* സെപ്റ്റംബർ 17 - 54,920  രൂപ
* സെപ്റ്റംബർ 18 - 54,800 രൂപ
* സെപ്റ്റംബർ 19 - 54,600 രൂപ
* സെപ്റ്റംബർ 20 - 55,080 രൂപ

* സെപ്റ്റംബർ 21 - 55,680  രൂപ
* സെപ്റ്റംബർ 22 - 55,680  രൂപ
* സെപ്റ്റംബർ 23 - 55,840  രൂപ

#GoldPrice #Kerala #RecordHigh #Jewelry #Economy

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia