Surge | സ്വർണവില വീണ്ടും റെകോർഡിട്ട് ഏറ്റവും ഉയർന്ന നിരക്കിലെത്തി; പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ പൊന്ന് പൊള്ളുന്നു
● കഴിഞ്ഞ ആറ് ദിവസത്തിനിടെ സ്വർണം പവന് 1880 രൂപയാണ് വർധിച്ചത്.
● നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് വില വർധനയ്ക്ക് കാരണം.
● അന്തർദേശീയ സ്വർണവില 2660 ഡോളറായി ഉയർന്നു.
● വെടിനിർത്തൽ ഉടൻ സംഭവിക്കുന്നില്ലെങ്കിൽ വില 2700 ഡോളർ കടക്കാനുള്ള സാധ്യതയുണ്ട്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില വീണ്ടും റെകോർഡിട്ട് ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബുധനാഴ്ച (25.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7060 രൂപയിലും പവന് 56,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 5840 രൂപയും പവന് 360 രൂപ വർധിച്ച് 46,720 രൂപയുമാണ് നിരക്ക്. വെള്ളിവിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 98 രൂപയായാണ് ഉയര്ന്നത്.
പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് വിലവർധന ക്രമാതീതമായി വർധിക്കുന്നത്.
അന്തർദേശീയ സ്വർണവില 2660 ഡോളറായി ഉയർന്നു, ഇൻഡ്യൻ രൂപയ്ക്ക് എതിരെ ഡോളറിന്റെ മൂല്യം 83.54 ആയി. യുദ്ധഭീതി വർധിക്കുന്നതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് വിലയെ സ്വാധീനിക്കുന്നത്. വെടിനിർത്തൽ ഉടൻ സംഭവിക്കുന്നില്ലെങ്കിൽ വില 2700 ഡോളർ കടക്കാനുള്ള സാധ്യതയുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.
മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെകോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില പുതിയ റെകോർഡ് കുറിച്ചത്. അത് മറികടന്ന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പുതിയ ഉയരം തൊട്ടിരുന്നു. ഇപ്പോൾ അതും തകർത്താണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു പവനെങ്കിൽ ഇപ്പോഴത് 56,480 രൂപയായി കുതിച്ചുയർന്നു. ആറ് ദിവസത്തിനിടെ സ്വർണം പവന് 1880 രൂപയാണ് വർധിച്ചത്.
ചൊവ്വാഴ്ച (24.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7000 രൂപയിലും പവന് 56,000 രൂപയിലുമാണ് വ്യാപാരം നടന്നത്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5795 രൂപയും പവന് 80 രൂപ വർധിച്ച് 46,360 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളിവിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയായിരുന്നു നിരക്ക്.
തിങ്കളാഴ്ച (23.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6980 രൂപയിലും പവന് 55,840 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5785 രൂപയും പവന് 80 രൂപ വർധിച്ച് 46,280 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ചയും വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വിപണനം നടന്നത്.
ശനിയാഴ്ച (21.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലും പവന് 600 രൂപ കൂടി 55680 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5775 രൂപയും പവന് 480 രൂപ കൂടി 46200 രൂപയുമായിരുന്നു വിപണിവില. ശനിയാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല.
വെള്ളിയാഴ്ച (20.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 6885 രൂപയും പവന് 480 രൂപകൂടി 55,080 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 5715 രൂപയിലും പവന് 400 രൂപ കൂടി 45720 രൂപയിലുമാണ് വിപണനം നടന്നത്. വെള്ളിയാഴ്ച വെള്ളിനിരക്കും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിച്ച് 96 രൂപയായാണ് ഉയർന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (പവൻ നിരക്ക്):
* ഓഗസ്റ്റ് 31 - 53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
* സെപ്റ്റംബർ 6 - 53,760 രൂപ
* സെപ്റ്റംബർ 7 - 53,440 രൂപ
* സെപ്റ്റംബർ 8 - 53,440 രൂപ
* സെപ്റ്റംബർ 9 - 53,440 രൂപ
* സെപ്റ്റംബർ 10 - 53,440 രൂപ
* സെപ്റ്റംബർ 11 - 53,720 രൂപ
* സെപ്റ്റംബർ 12 - 53,640 രൂപ
* സെപ്റ്റംബർ 13 - 54,600 രൂപ
* സെപ്റ്റംബർ 14 - 54,920 രൂപ
* സെപ്റ്റംബർ 15 - 54,920 രൂപ
* സെപ്റ്റംബർ 16 - 55,040 രൂപ
* സെപ്റ്റംബർ 17 - 54,920 രൂപ
* സെപ്റ്റംബർ 18 - 54,800 രൂപ
* സെപ്റ്റംബർ 19 - 54,600 രൂപ
* സെപ്റ്റംബർ 20 - 55,080 രൂപ
* സെപ്റ്റംബർ 21 - 55,680 രൂപ
* സെപ്റ്റംബർ 22 - 55,680 രൂപ
* സെപ്റ്റംബർ 23 - 55,840 രൂപ
* സെപ്റ്റംബർ 24 - 56,000 രൂപ
* സെപ്റ്റംബർ 25 - 56,480 രൂപ
#goldprice #kerala #india #investment #economy #business #westasia #crisis #preciousmetals