സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 35,800 രൂപയായി
Oct 23, 2021, 12:28 IST
തിരുവനന്തപുരം: (www.kasargodvartha.com 23.10.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ശനിയാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ പവന് 160 രൂപ കൂടി 35,800 രൂപയിലെത്തി.
ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കൂടി 4475 രൂപയുമായുമാണ് വില. സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില പവന് 80 രൂപയുടെ വര്‍ധനവും ഗ്രാമിന് 10 രൂപയുടെ വര്‍ധനവും ഉണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല.
Keywords: Thiruvananthapuram, News, Kerala, Gold, Top-Headlines, Business, Price, Gold prices hiked again; 35,800 per sovereign