സ്വര്‍ണവിലയില്‍ വര്‍ധന; പവന് 35,880 രൂപയായി
Oct 25, 2021, 12:54 IST
തിരുവനന്തപുരം: (www.kasargodvartha.com 25.10.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. തിങ്കളാഴ്ച പവന് 80 രൂപ കൂടി 35,880 ആയി. ഗ്രാമിന് 10 രൂപ കൂടി 4,485 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1,798.67 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,936 നിലവാരത്തിലാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Gold, Price, Business, Gold prices hiked; 35,880 per sovereign