city-gold-ad-for-blogger

Market | കുറഞ്ഞും കൂടിയും ചാഞ്ചാടി സ്വർണവില; പവന് 120 രൂപയുടെ ഇടിവ്

Gold Prices Fluctuate Wildly in Kerala
Representational Image Generated by Meta AI

● സ്വർണവില ഗ്രാമിന് 7090 രൂപയായി കുറഞ്ഞു.
● പവന് 56,720 രൂപയായി
● വെള്ളി വില ഗ്രാമിന് 96 രൂപയാണ്.

കൊച്ചി: (KasargodVartha) കുറഞ്ഞും കൂടിയും സംസ്ഥാനത്ത് സ്വർണവില ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച (27.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7090 രൂപയിലും പവന് 56,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 46,880 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയാണ് വിപണിവില.

Gold Prices Fluctuate Wildly in Kerala

രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ ബുധനാഴ്ച (27.11.2024) സ്വർണവില വർധിച്ചിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയിരുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7105 രൂപയും പവന് 56,840 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 5870 രൂപയും പവന് 160 രൂപ കൂടി 46,960 രൂപയുമായിരുന്നു വിപണിവില. ബുധനാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.

ചൊവ്വാഴ്ച (26.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7080 രൂപയിലും പവന് 56,640 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 5850 രൂപയും പവന് 720 രൂപ ഇടിഞ്ഞ് 46,800 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 96  രൂപയായാണ് താഴ്ന്നത്.

തിങ്കളാഴ്ച (25.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7200 രൂപയിലും പവന് 57,600 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 5940 രൂപയും പവന് 640 രൂപ ഇടിഞ്ഞ് 47,520 രൂപയുമായിരുന്നു വിപണിവില. അതേസമയം, വെള്ളിക്ക് മാറ്റമില്ലാതെ തുടർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു തിങ്കളാഴ്ചത്തെ നിരക്ക്.

സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080  രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
നവംബർ 8 - 58,280 രൂപ
നവംബർ 9 - 58,200 രൂപ
നവംബർ 10 - 58,200 രൂപ

നവംബർ 11 - 57,760 രൂപ
നവംബർ 12 - 56,680 രൂപ
നവംബർ 13 - 56,360 രൂപ
നവംബർ 14 - 55,480 രൂപ
നവംബർ 15 - 55,560 രൂപ
നവംബർ 16 - 55,480 രൂപ
നവംബർ 17 - 55,480 രൂപ
നവംബർ 18 - 55,960 രൂപ
നവംബർ 19 - 56,520 രൂപ
നവംബർ 20 - 56,920 രൂപ

നവംബർ 21 - 57,160 രൂപ
നവംബർ 22 - 57,800 രൂപ
നവംബർ 23 - 58,400  രൂപ
നവംബർ 24 - 58,400  രൂപ
നവംബർ 25 - 57,600 രൂപ
നവംബർ 26 - 56,640 രൂപ
നവംബർ 27 - 56,840 രൂപ
നവംബർ 28 - 56,720 രൂപ

#goldprice #kerala #investment #jewelry #markettrends #finance

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia