city-gold-ad-for-blogger

Market | ഇടിവുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 80 രൂപ കൂടി

Gold Prices Fluctuate in Kerala
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്.
● ചൊവ്വാഴ്ച സ്വർണത്തിന് പവന് 120 രൂപ കുറഞ്ഞിരുന്നു.
● വെള്ളിവിലയിൽ മാറ്റമില്ല 

കൊച്ചി: (KasargodVartha) ഇടിവുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ബുധനാഴ്ച (06.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്.  22 കാരറ്റ് സ്വര്‍ണത്തിന് 7365 രൂപയിലും പവന് 58,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 6070 രൂപയും പവന് 40 രൂപ വർധിച്ച് 48,560 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളിവിലയിൽ  മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയാണ് നിരക്ക്.

Gold Prices Fluctuate in Kerala

ചൊവ്വാഴ്ച (05.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു.  22 കാരറ്റ് സ്വര്‍ണത്തിന് 7355 രൂപയിലും പവന് 58,840 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6065 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 48,520 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 102 രൂപയായാണ് താഴ്ന്നത്.

തിങ്കളാഴ്ച (04.11.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7370 രൂപയിലും പവന് 58,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6075 രൂപയും പവന് 48,600 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 103 രൂപയായിരുന്നു വിപണിവില.

ദീപാവലിക്ക് പിന്നാലെ ഈ മാസത്തെ ആദ്യത്തെ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച (02.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞിരുന്നു. അതേസമയം ശനിയാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച (01.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7385 രൂപയിലും പവന് 59,080 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 6085 രൂപയും പവന് 440 രൂപ ഇടിഞ്ഞ് 48,680 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 103 രൂപയായാണ് താഴ്ന്നത്.

സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080  രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ

#goldprice #silverprice #kerala #marketupdate #businessnews #finance

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia