Market | സ്വര്‍ണവിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു
● കഴിഞ്ഞ 15 ദിവസത്തിനിടയിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ
● കഴിഞ്ഞ ആഴ്ച സ്വർണവില പവന് 200 രൂപ വരെ കുറഞ്ഞിരുന്നു
● വെള്ളിവിലയിൽ മാറ്റമില്ല
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ചൊവ്വാഴ്ച (15.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7095 രൂപയിലും പവന് 56,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 5865 രൂപയും പവന് 160 രൂപ കുറഞ്ഞ് 46,920 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയാണ് വിപണിവില.
തിങ്കളാഴ്ച (14.10.2024) സ്വർണം, വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയും പവന് 56,960 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5885 രൂപയും പവന് 47,080 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വിപണനം നടന്നത്.
ശനിയാഴ്ച (12.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയിലും പവന് 56,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 5885 രൂപയും പവന് 120 രൂപ കൂടി 47,080 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ശനിയാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു വിപണിവില.
വെള്ളിയാഴ്ച (11.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 7095 രൂപയും പവന് 560 രൂപ കൂടി 56,760 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 5870 രൂപയിലും പവന് 520 രൂപ കൂടി 46,960 രൂപയിലുമാണ് വ്യാപാരം നന്നത്. വെള്ളിയാഴ്ച വെള്ളിനിരക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 98 രൂപയായാണ് ഉയർന്നത്.
എന്നാൽ വ്യാഴാഴ്ച (10.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7025 രൂപയും പവന് 56,200 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5805 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 46,440 രൂപയുമായിരുന്നു വിപണിവില. എന്നാൽ വ്യാഴാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിൽ തുടർന്നു .
ബുധനാഴ്ച (09.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7030 രൂപയും പവന് 56,240 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 5810 രൂപയും പവന് 480 ഇടിഞ്ഞ് 46,480 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 96 രൂപയായാണ് കുറഞ്ഞത്.
സ്വർണവിലയിലെ മാറ്റങ്ങൾ:
കഴിഞ്ഞ 15 ദിവസത്തിനിടയിൽ സ്വർണവിലയിൽ നിരന്തരമായ ചാഞ്ചാട്ടങ്ങൾ അനുഭവപ്പെട്ടു. ഒക്ടോബർ ഒന്നിന് 56,400 രൂപയിൽ നിന്ന് ആരംഭിച്ച്, ഒക്ടോബർ നാലിന് 56,960 രൂപയിൽ എത്തി ഉയർന്ന നിലയിലെത്തി. എന്നാൽ തുടർന്ന് വില കുറയാൻ തുടങ്ങി, ഒക്ടോബർ 10-ന് 56,200 രൂപയിൽ എത്തി ഏറ്റവും കുറഞ്ഞ നിലയിലായി. പിന്നീട് വീണ്ടും വില ഉയർന്നു, ഒക്ടോബർ 15-ന് 56,760 രൂപയിൽ എത്തി. ഈ കാലയളവിൽ സ്വർണവിലയിൽ കാര്യമായ ഉയർച്ച താഴ്ചകൾ ഉണ്ടായത് ശ്രദ്ധേയമാണ്.
സ്വർണവിലയിലെ ഈ മാറ്റങ്ങൾക്ക് പല കാരണങ്ങളുണ്ട്. രാജ്യാന്തര തലത്തിൽ നടക്കുന്ന രാഷ്ട്രീയ അസ്ഥിരത, വിവിധ രാജ്യങ്ങളിലെ സാമ്പത്തിക സൂചകങ്ങളിലെ മാറ്റങ്ങൾ, കേന്ദ്ര ബാങ്കുകളുടെ നയങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ
ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
ഒക്ടോബർ 13 - 56,960 രൂപ
ഒക്ടോബർ 14 - 56,960 രൂപ
ഒക്ടോബർ 15 - 56,760 രൂപ
#goldprice #silverprice #kerala #india #economy #finance #investment #jewelry