Market | വമ്പൻ കുതിപ്പുകൾക്ക് പിന്നാലെ സ്വർണവിലയിൽ ഇടിവ്; പവന് 55,000ൽ നിന്ന് താഴേക്കെത്തി
● ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്.
● കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 1400 രൂപയാണ് കൂടിയിരുന്നത്.
കൊച്ചി: (KasargodVartha) കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. ചൊവ്വാഴ്ച (17.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6865 രൂപയിലും പവന് 54,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5690 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 45,520 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയാണ് വിപണിവില.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 1400 രൂപയാണ് കൂടിയിരുന്നത്. തിങ്കളാഴ്ച (16.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 6880 രൂപയിലും പവന് 120 രൂപ കൂടി 55040 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5700 രൂപയും പവന് 80 രൂപ കൂടി 45,600 രൂപയുമായിരുന്നു വിപണിവില. തിങ്കളാഴ്ച വെള്ളിനിരക്കും കുതിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിച്ച് 96 രൂപയായാണ് ഉയർന്നത്.
ശനിയാഴ്ച (14.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 6865 രൂപയും പവന് 320 രൂപ വർധിച്ച് 54920 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 5690 രൂപയിലും പവന് 280 രൂപ കൂടി 45,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് മൂന്ന് രൂപ വര്‍ധിച്ച് 93 രൂപയായി ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (പവൻ നിരക്ക്):
കഴിഞ്ഞ 18 ദിവസങ്ങളിൽ സ്വർണവിലയിൽ കാര്യമായ ഉയർച്ച താഴ്ചകൾ സംഭവിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസത്തിൽ പ്രത്യേകിച്ച് വിലയിൽ വലിയ മുന്നേറ്റങ്ങൾ കാണാം. ഓഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ 14 വരെ വില ഏകദേശം സ്ഥിരമായി തുടർന്നിരുന്നുവെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ കാര്യമായ ഉയർച്ചയാണ് ഉണ്ടായത്.
* ഓഗസ്റ്റ് 31 - 53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
* സെപ്റ്റംബർ 6 - 53,760 രൂപ
* സെപ്റ്റംബർ 7 - 53,440 രൂപ
* സെപ്റ്റംബർ 8 - 53,440 രൂപ
* സെപ്റ്റംബർ 9 - 53,440 രൂപ
* സെപ്റ്റംബർ 10 - 53,440 രൂപ
* സെപ്റ്റംബർ 11 - 53,720 രൂപ
* സെപ്റ്റംബർ 12 - 53,640 രൂപ
* സെപ്റ്റംബർ 13 - 54,600 രൂപ
* സെപ്റ്റംബർ 14 - 54,920 രൂപ
* സെപ്റ്റംബർ 15 - 54,920 രൂപ
* സെപ്റ്റംബർ 16 - 55,040 രൂപ
* സെപ്റ്റംബർ 17 - 54,920 രൂപ
#goldprice #goldmarket #goldinvestment #kerala #economy #finance #preciousmetals #jewelry #money #investmenttips