Market | ഇടിവിന് പിന്നാലെ വർധനവ്; സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് വീണ്ടും 53,500 രൂപയ്ക്ക് മുകളിലെത്തി
വെള്ളിയുടെ വിലയും വർധിച്ചു
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവില കുറഞ്ഞിരുന്നു
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇടിവിന് പിന്നാലെ ശനിയാഴ്ച (23.08.2024) സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 5540 രൂപയും പവന് 200 രൂപ വർധിച്ച് 44,320 രൂപയുമാണ് നിരക്ക്. വെള്ളിവിലയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 93 രൂപയാണ് വിപണിവില.
വെള്ളിയാഴ്ച (23.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6660 രൂപയിലും പവന് 53,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വെള്ളി നിരക്കിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 91 രൂപയായി താഴ്ന്നിരുന്നു.
വ്യാഴാഴ്ച (22.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6680 രൂപയിലും പവന് 53,440 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5530 രൂപയും പവന് 44240 രൂപയുമായിരുന്നു വിപണിവില. എന്നാൽ വ്യാഴാഴ്ച വെള്ളി നിരക്കില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയിലായിരുന്നു വിപണനം.
#goldprice #Kerala #goldrate #jewelry #investment #economy #fluctuation