Market | സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് നേരിയ വർധനവ്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. വെള്ളിയാഴ്ച (16.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6565 രൂപയിലും പവന് 52,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കൂടി 5425 രൂപയും പവന് 40 രൂപ വർധിച്ച് 43,400 രൂപയുമാണ് വിപണിവില. വെള്ളിക്കും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 89 രൂപയായി ഉയർന്നു.
വ്യാഴാഴ്ച (15.08.2024) സ്വർണം, വെള്ളി വിലകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6555 രൂപയിലും പവന് 52,440 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5420 രൂപയും പവന് 43,360 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയായിരുന്നു വിപണി വില.
ബുധനാഴ്ച (14.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും ഇടിയുകയുണ്ടായി. അതേസമയം ബുധനാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 1720 രൂപ കൂടിയതിന് പിന്നാലെയാണ് ബുധനാഴ്ച ഇടിവുണ്ടായത്.
ചൊവ്വാഴ്ച (13.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 95 രൂപയും പവന് 760 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6565 രൂപയിലും പവന് 52,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കൂടി 5425 രൂപയും പവന് 640 രൂപ വർധിച്ച് 43,400 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 88 രൂപയായാണ് ഉയർന്നത്.
#goldprice #kerala #goldrate #investment #economy #financialnews